നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ജോലി നേടാം... ശമ്പളം ഇത്ര, വേഗം അപേക്ഷിച്ചോ
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മാനേജറെ ( ലീഗല്‍ ) തേടുന്നു. നിലവില്‍ നാല് ഒഴിവുകളാണ് പ്രസ്തുത തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്റെ അംഗീകാരത്തോടെ രണ്ട് വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15600 രൂപ മുതല്‍ 39100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകന്‍ ഒരു അംഗീകൃത സര്‍വ്വകലാശാല അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിരിക്കണം. കരാര്‍ വിഷയങ്ങള്‍ / വ്യവഹാരം / നിയമനിര്‍മ്മാണ വിഷയങ്ങള്‍ / ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ആളായിരിക്കണം അപേക്ഷകന്‍.

അപേക്ഷകരുടെ പ്രായപരിധി പരമാവധി 56 വയസില്‍ കൂടരുത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ അടിസ്ഥാനമാക്കിയിട്ടായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. അതേസമയം നാഷണല്‍ ഹൈവേ അതോറിറ്റിയിലെ ഹെഡ് - ടെക്നിക്കല്‍, ഹെഡ് - ടോള്‍ ഓപ്പറേഷന്‍ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ നാളെ അവസാനിപ്പിക്കും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.
പ്രസ്തുത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏകദേശം വാര്‍ഷിക പ്രതിഫലമായി 29 ലക്ഷം രൂപ ലഭിക്കും. ഗതാഗതത്തിന് ഔദ്യോഗിക വാഹനവും ഉണ്ടായിരിക്കും. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ, റെഗുലര്‍ ബിഇ, ബിടെക് ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് 55 വയസ് കവിയാന്‍ പാടില്ല.
വിരമിച്ച അല്ലെങ്കില്‍ ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. 63 വയസാണ് ഇവര്‍ക്കുള്ള പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ റോഡ് മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ അനുഭവം ഉണ്ടായിരിക്കണം.












Click it and Unblock the Notifications