Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജി യോഗ്യതയുണ്ടോ? എന്‍സിആര്‍ടിഇയില്‍ ജോലി നേടാം, അപേക്ഷിക്കേണ്ടതിങ്ങനെ

എന്‍ സി ഇ ആര്‍ ടി ( നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ) ജൂനിയര്‍ പ്രോജക്ട് ഫെലോ ( ജെ പി എഫ് ) തസ്തികകളിലേക്ക് അനുയോജ്യരും യോഗ്യതയുള്ളവരുമായ അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് രണ്ട് ഒഴിവുകള്‍ ലഭ്യമാണ്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസിന് താഴെയായിരിക്കണം.

എസ് സി / എസ് ടി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ജോയിന്‍ ചെയ്യുന്ന തിയതി മുതല്‍ ആറ് മാസത്തേക്കോ അല്ലെങ്കില്‍ 2025 മാര്‍ച്ച് 31 വരെ ( ഏതാണോ ആദ്യം ) ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നെറ്റ് യോഗ്യതയുണ്ടെങ്കില്‍ പ്രതിമാസം 31000 രൂപ വരെ ശമ്പളം ലഭിക്കും.

Job News

നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് 29000 രൂപയായിരിക്കും ശമ്പളം. ഉദ്യോഗാര്‍ത്ഥിക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ സോഷ്യല്‍ സയന്‍സ് / ഭാഷ /ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. എസ് സി, എസ് ടി, പി എച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനം മാര്‍ക്ക് മതി. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തന പരിജ്ഞാനം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എസ് ഓഫീസിലെ പ്രാവീണ്യം, ഡാറ്റ പ്രോസസ്സിംഗ്, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതും നല്ല ആശയവിനിമയ കഴിവുകള്‍ ഉണ്ടായിരിക്കുന്നതും അഭികാമ്യം.ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി വിളിപ്പിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, ഓരോ സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍, ഒരു ഫോട്ടോ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അഭിമുഖ സമയത്ത് കൊണ്ടുവരണം.

ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് വെരിഫിക്കേഷനായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ / സാക്ഷ്യപത്രങ്ങള്‍ കൊണ്ടുവരാനും അഭ്യര്‍ത്ഥിക്കുന്നു. മേയ് 17 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. അഭിമുഖം നടത്തുന്ന വേദിയുടെ വിലാസം ചുവടെ കൊടുത്തിരിക്കുന്നു.

റൂം നമ്പര്‍ 407, നാലാം നില, സക്കീര്‍ ഹുസൈന്‍ ബ്ലോക്ക്, എന്‍ സി ഇ ആര്‍ ടി. 9.30 മുതല്‍ 11.00 മണി വരെയാണ് റിപ്പോര്‍ട്ടിംഗ് സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതിന് മുന്‍പ് സ്ഥലത്തെത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+