ദിവസം 2500 രൂപ.. മാസം 60000 രൂപ ശമ്പളം, 24 ദിവസം ഡ്യൂട്ടി; പരീക്ഷയില്ലാതെ മികച്ച ശമ്പളമുള്ള ജോലി!
എന്‍ സി ഇ ആര്‍ ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) ഒന്നിലധികം തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷന്‍ ഡിവിഷനിലെ ആങ്കര്‍, ഗ്രാഫിക് അസിസ്റ്റന്റ് / ആര്‍ട്ടിസ്റ്റ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ ആന്‍ഡ് ഓഡിയോ), വീഡിയോ എഡിറ്റര്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ്, ക്യാമറപേഴ്സണ്‍ എന്നീ തസ്തികകളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താല്‍ക്കാലികാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം 2500 രൂപ എന്ന നിരക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ശമ്പളം ലഭിക്കും. പരമാവധി പ്രതിമാസം 24 പ്രവൃത്തി ദിവസങ്ങള്‍ ആയിരിക്കു് ഉണ്ടായിരിക്കുക. തത്ഫലമായി 60000 രൂപ വരെ ശമ്പളമായി ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ 21 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാ അലവന്‍സോ (ടി എ) ക്ഷാമബത്തയോ (ഡി എ) നല്‍കുന്നതല്ല. വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ 9 മണിക്ക് സി ഐ ഇ ടി, എന്‍ സി ഇ ആര്‍ ടി ന്യൂഡല്‍ഹിയില്‍ എത്തിച്ചേരാം.
പുതിയ വീടും കാറും സ്വന്തമാക്കും... നാളെ നേരം പുലര്‍ന്നാല്‍ ഇവരുടെ തലവര മാറും; അപൂര്‍വരാജയോഗം!
ഓരോ തസ്തികയിലേക്കും വ്യത്യസ്ത ദിവസങ്ങളിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. ആങ്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാര്‍ച്ച് 17 ന് നടക്കും. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ & ഓഡിയോ) ഇന്റര്‍വ്യൂ മാര്‍ച്ച് 18 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വീഡിയോ എഡിറ്റര്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 19, സൗണ്ട് റെക്കോര്‍ഡിസ്റ്റ് ഇന്റര്‍വ്യൂ മാര്‍ച്ച് 20 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ക്യാമറ പേഴ്‌സണിന് വേണ്ടിയുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 21 നും ഗ്രാഫിക് അസിസ്റ്റന്റ്/ആര്‍ട്ടിസ്റ്റിന് വേണ്ടിയുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 22 നും നടക്കും. ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ അറിയിപ്പ് പരിശോധിക്കാം.
അഭിമുഖത്തിന്റെ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍, എഴുതിയതും / അല്ലെങ്കില്‍ പ്രസിദ്ധീകരിച്ചതുമായ കൃതികള്‍ (അവരുടെ കലാസൃഷ്ടികള്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ്, ആനിമേഷന്‍, എഡിറ്റിംഗ്, ഓഡിയോ / വീഡിയോകള്‍ / പരസ്യങ്ങള്‍ / പ്രമോകള്‍ / ജിംഗിളുകള്‍, ഡിജിറ്റല്‍ പുസ്തകങ്ങള്‍, വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍, ജേണലുകള്‍, തീസിസ് / പ്രബന്ധം / മാഗസിനുകള്‍, പോര്‍ട്ടലുകള്‍ ലിങ്കുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോര്‍ ലിങ്കുകള്‍ മുതലായവ ഉള്‍പ്പെടെ) ഹാജരാക്കണം.












Click it and Unblock the Notifications