ഈ യോഗ്യതകളുണ്ടോ? കോഴിക്കോട് എന്‍ഐടിയില്‍ അവസരം, അവസാന തിയതി നാളെ!!
കോഴിക്കോട് എന്‍ഐടിയിലേക്ക് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ടെക്നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. 16 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് എന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് തസ്തികകള്‍ക്കും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 55 വയസില്‍ കൂടരുത്. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 35000 രൂപയും ശമ്പളം ലഭിക്കും.

അപേക്ഷകര്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ഐടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഏപ്രില്‍ എട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ വിശദാംശങ്ങളും അപേക്ഷാ ഫോമില്‍ പൂരിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി ഒരു സ്‌കില്‍ ടെസ്റ്റോ ട്രേഡ് ടെസ്റ്റോ നടത്തും.
വിദ്യാഭ്യാസ യോഗ്യത
ടെക്‌നിക്കള്‍ അസിസ്റ്റന്റ്
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രസക്തമായ അനുഭവവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് CCNA/CCNP ഉണ്ടായിരിക്കുന്നതും സാക്ഷ്യപ്പെടുത്തിയ എത്തിക്കല്‍ ഹാക്കര്‍ ആയിരിക്കുന്നതും അഭികാമ്യം.
സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ബി ടെക്/ എംസിഎ/ എംഎസ്സി അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത, 5 വര്‍ഷത്തെ പ്രസക്തമായ അനുഭവം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി അല്ലെങ്കില്‍ ഉയര്‍ന്നത്, 10 വര്‍ഷത്തെ പ്രസക്തമായ അനുഭവം എന്നിവ ഉണ്ടായിരിക്കണം.












Click it and Unblock the Notifications