Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി വേണ്ട, സർക്കാർ സ്ഥാപനങ്ങളിൽ ജോലി; താൽക്കാലിക ഒഴിവുകളെ കുറിച്ച് അറിയാം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. ആർക്കിടെക്ചർ (കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/ എം.പ്ലാനിങ്/ എം.എൽ.എ (ലാൻസ്കേപ് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും

അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി യിൽ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്. ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം.

job

അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും). മെക്കാനിക്കൽ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 9.30നു ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.

സിമെറ്റിൽ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ)) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം വേണം. ഇതിൽ 12 വർഷത്തെ അധ്യാപന പരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളീജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്‌സിംഗ്), പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 നകം അയച്ചുതരണം. വിരമിച്ച അധ്യാപകർക്ക് 64 വയസ് വരെയും മറ്റുള്ളവർക്ക് 60 വയസ് വരെയുമാണ് പ്രായപരിധി. അപേക്ഷാ ഫീസ് വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 250 രൂപയും.

ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയയ്ക്കണം. കരാർ നിയമനങ്ങൾക്ക് 64,140 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭ്യമാണ്.

അധ്യാപക ഒഴിവ്

ജഗതി സർക്കാർ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഹയർ സെക്കൻഡറി അധ്യാപക യോഗ്യതക്കൊപ്പം സ്പെഷ്യൽ ട്രെയിനിങ്ങും (ഹിയറിങ് ഇംപയേർഡ്) നേടിയിരിക്കണം. അഭിമുഖം ജൂലൈ 24ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+