ബിടെക് യോഗ്യതയുണ്ടോ? എന്‍ടിഎയില്‍ യംഗ് പ്രൊഫഷണലാകാം, അരലക്ഷത്തിന് മുകളില്‍ ശമ്പളം!
എന്‍ ടി എ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) യംഗ് പ്രൊഫഷണലുകള്‍ (വൈ പി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
അപേക്ഷകരുടെ പ്രായപരിധി 40 വയസില്‍ കൂടരുത്. ബി ഇ, ബി ടെക്, എം ടെക്, എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എം സി എ, എം ബി എ, എല്‍ എല്‍ ബി, എല്‍ എല്‍ എം എന്നിവയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ട് / യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്തുല്യ ഗ്രേഡുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ / സി പി എസ് ഇ / സ്വയംഭരണ സ്ഥാപനം / സര്‍വകലാശാല / ഗവേഷണ സ്ഥാപനം എന്നിവയില്‍ രണ്ട് വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയമുള്ളത് അഭികാമ്യം. യംഗ് പ്രൊഫഷണല്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയും സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും.
ഈ ഉദ്യോഗാര്‍ത്ഥികള്‍ എന്‍ ടി എയുടെ എച്ച് ആര്‍ ജോലികളും കൈകാര്യം ചെയ്യേണ്ടി വരും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് 60,000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. എന്‍ ടി എ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഏതെങ്കിലും പ്രാദേശിക ഓഫീസുകളില്‍ യംഗ് പ്രൊഫഷണലിനെ പോസ്റ്റ് ചെയ്യാനുള്ള അവകാശം എന്‍ ടി എയില്‍ നിക്ഷിപ്തമാണ്.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ജോലി സമയം സാധാരണയായി രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. അതിനിടയില്‍ അര മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേളയും ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ജോലിയുടെ അടിയന്തിര സാഹചര്യങ്ങളില്‍ യംഗ് പ്രൊഫഷണലുകള്‍ വൈകി ഇരിക്കേണ്ടി വന്നേക്കാം. കൂടാതെ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ജോലിക്ക് വിളിക്കാം.












Click it and Unblock the Notifications