Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ടിപിസിയില്‍ ബിരുദധാരികള്‍ക്ക് അവസരം; ആകര്‍ഷകമായ ശമ്പളം ഉറപ്പ്..!

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ ടി പി സി) അസിസ്റ്റന്റ് ഓഫീസര്‍ ( എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് ) തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ ഡ്രൈവ് ലക്ഷ്യമിടുന്നത്. ജനറല്‍ -8, ഇ ഡബ്ല്യു എസ്-2, ഒ ബി സി-5, എസ് സി-3, എസ് ടി-2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായ പരിധി 30 വയസാണ്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. ജനറല്‍ / ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസായി 300 രൂപ നല്‍കേണ്ടതുണ്ട്. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, എക്‌സ് എസ് എം വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷാ ഫീസ് ഒഴിവാക്കിയിരിക്കുന്നു.

Job News

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് കമ്മറ്റി എഴുത്തുപരീക്ഷകളും അഭിമുഖങ്ങളും നടത്തും. മുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അവസരത്തിനായി പരിഗണിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കല്‍ നടപടി ക്രമങ്ങളില്‍ ഓരോന്നായി യോഗ്യത നേടേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ വരുമാനമായി 30000 രൂപ മുതല്‍ 120000 രൂപ വരെ ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ ടി പി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൃത്യമായി പൂരിപ്പിച്ച അപേക്ഷക്കൊപ്പം കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ പ്രസക്ത രേഖകളും അറ്റാച്ച് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 26 ആണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ കമ്മിറ്റി പരിഗണിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ നല്ല ആരോഗ്യമുള്ളവരായിരിക്കണം.

ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികളെ എന്‍ ടി പി സി ആശുപത്രികളില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കും. ഫിറ്റ്‌നസില്‍ യാതൊരു ഇളവും നല്‍കുന്നതല്ല. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് എന്‍വയോണ്‍മെന്റ് എഞ്ചിനീയറിംഗ്/ എന്‍വയോണ്‍മെന്റ് സയന്‍സ്/ എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് എന്നിവയില്‍ മുഴുവന്‍ സമയ പി ജി ബിരുദം/ പി ജി ഡിപ്ലോമ/ എം എസ് സി/ എം ടെക് ഉള്ള ബിരുദം ഉണ്ടായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+