കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍ടിപിസിയില്‍ ജോലി നേടാം; 50 ഓളം ഒഴിവുകള്‍.... വേഗം അപേക്ഷിക്കൂ
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) ലിമിറ്റഡ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ആകെ 50 തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
ഒരു വര്‍ഷത്തേക്കായിരിക്കും. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനവും ആവശ്യകതയും കണക്കിലെടുത്ത് നിയമനം നീട്ടി നല്‍കുന്നതായിരിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 28 ആണ്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബി എസ് സി നേടിയിട്ടുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഎസ്സി ബിരുദത്തില്‍ കുറഞ്ഞത് 40% മാര്‍ക്ക് ഉണ്ടായിരിക്കണം.

എസ് സി, എസ്ടി, പിഡബ്ല്യുഡി എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മിനിമം മാര്‍ക്ക് ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എന്‍ടിപിസി ഒരു ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റും തുടര്‍ന്ന് അഭിമുഖങ്ങളും നടത്തും. കമ്പനി ആവശ്യകതകള്‍ അനുസരിച്ച് സ്റ്റേഷനുകള്‍, പ്രോജക്ടുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ എന്‍ടിപിസി ലൊക്കേഷനുകളില്‍ ആയിരിക്കും ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് ജോലി നല്‍കുക.
ജൈവവസ്തുക്കളും മാലിന്യങ്ങളും കൈകാര്യം ചെയ്യുക, ഇതര ഉപയോഗങ്ങള്‍ പര്യവേക്ഷണം ചെയ്യുക, കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ അവബോധം വളര്‍ത്തുക എന്നിവയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ ജോലിയുടെ സ്വഭാവം. ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് 40,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ, കമ്പനി നല്‍കുന്ന താമസസൗകര്യം അല്ലെങ്കില്‍ എച്ച്ആര്‍എ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കുന്നതായിരിക്കും.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 27 വയസ്സാണ്. എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷം ഇളവ് അനുവദിക്കുന്നതായിരിക്കും. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം, പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. വിമുക്തഭടന്മാര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷാ ഫീസായി 300 രൂപ നല്‍കണം. അപേക്ഷാ ഫീസ് ഓണ്‍ലൈനായും (നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ വഴി) ഓഫ്ലൈനായും അടയ്ക്കാം.












Click it and Unblock the Notifications