Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.apprenticeship.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജൂലായ് 12 മുതല്‍ ആപ്ലിക്കേഷന്‍ അയക്കാം. ആഗസ്റ്റ് 11 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങള്‍

ഫിറ്റര്‍: 30

ടര്‍ണര്‍: 4

മെഷിനിസ്റ്റ്: 4

ഇലക്ട്രീഷ്യന്‍: 30

ഇലക്ട്രോണിക് മെക്കാനിക്ക്: 30

വെല്‍ഡര്‍: 4

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് : 5

jobs

അപേക്ഷകന് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായം 2023 ഓഗസ്റ്റ് 11-ന് 24 വയസ്സില്‍ കൂടാന്‍ പാടില്ല. ആവശ്യമായ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ ഫോമില്‍ സമര്‍പ്പിക്കുകയും പ്രസക്തമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യണം. ഐടിഐയിലെ ഉദ്യോഗാര്‍ത്ഥികള്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്.

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ്ലൂം ടെക്നോളജി കണ്ണൂരിൽ കെമിസ്ട്രി, വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും അദ്ധ്യാപനപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 18ന് രാവിലെ 11.30നു തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പിയും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497 2835390.

തൃശ്ശൂർ ഗവ: പ്രത്യാശഭവനിലേക്ക് കരാർ നിയമനം

മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ പ്രത്യാശഭവനിലെ താമസക്കാരെ താമസിച്ച് പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0487 2325863

മാറ്റിവെച്ച പി എസ് സി പരീക്ഷ ജൂലൈ 19ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ അസിസ്റ്റൻറ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582 / 22 ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് II ഇ ൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 680/ 2022 ) എന്നീ തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷകൾ ജൂൺ 29ൽ നിന്നും ജൂലൈ 19ലേക്ക് (രാവിലെ 7.15 മുതൽ 9.15 വരെ) മാറ്റി. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. നേരത്തേ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. തീയതിമാറ്റം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള എസ് എം എസ് / പ്രൊഫൈൽ മെസ്സേജ് എന്നിവ ലഭിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+