ഓംബുഡ്‌സ്‌പേഴ്‌സൺ , ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍: ഇന്നത്തെ തൊഴിൽ അവസരങ്ങൾ അറിയാം
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ സ്ഥിരം ഒഴിവ് (ശമ്പളം 85000-117600 രൂപ ) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി എ /ഐ സി ഡബ്ള്യു എയും 15 വർഷത്തെ തൊഴിൽ പരിചയവുമുള്ള 50 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍
കാസര്‍ഗോഡ് ജില്ലയിലെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസില്‍ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എം വി എസ് സി യും കമ്പ്യൂട്ടർ പരിജ്ഞാനവും. ശമ്പളം : 30995 രൂപ (കൺസോളിഡേറ്റഡ് പേ) പ്രായം : 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ.
നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
ഓംബുഡ്‌സ്‌പേഴ്‌സൺ നിയമനം
മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ ഓംബുഡ്‌സ്‌പേഴ്‌സണെ കോട്ടയം ജില്ലയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.lsgkrala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), മൂന്നാംനില, റവന്യുകോപ്ലക്‌സ്, പബ്ലിക് ഓഫീസ്, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ 23ന് വൈകിട്ട് 5നകം ലഭിക്കണം. ഫോൺ: 0471-2313385, 1800 425 1004 (Helpline). ഇ-മെയിൽ: [email protected].












Click it and Unblock the Notifications