ജോലി തിരഞ്ഞ് വലഞ്ഞോ? പരീക്ഷയില്ലാതെ ഈ ജോലി നേടാം..ശമ്പളം 46,000 രൂപ
കേരള ക്യാഷ്യൂ ബോർഡ് ലിമിറ്റഡിൽ മാനേജർ തസ്തികയിൽ അവസരം. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, പ്രായപരിധി, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
40 വയസിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. മാർക്കറ്റിംഗ് അല്ലെങ്ക്ൽ അഗ്രി ബിസിനസിൽ എംബിഎ പാസായിരിക്കണം. അതുമല്ലെങ്കിൽ തതുല്യ പിജി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. പ്രക്യുവർമെന്റ് മാർക്കറ്റിംഗിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23. കൂടുതൽ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് വെബ്സൈറ്റ് പരിശോധിക്കാം

സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ
അപേക്ഷ ക്ഷണിച്ചു
അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്ത് 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാർഡിൽ സ്ഥിര താമസക്കാരായ 18 നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകൾ ഏപ്രിൽ 24ന് വൈകിട്ട് 5 വരെ അങ്കമാലി ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അതിഥി അധ്യാപക നിയമനം
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉര്‍ദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാത്യക https://gwcmalappuram.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 30ന് വെകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ/ നേരിട്ടോ കോളേജില്‍ നല്‍കണം.ഫോണ്‍-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.












Click it and Unblock the Notifications