സർക്കാർ സ്ഥാപനങ്ങളിൽ അവസരം: ഈ ജോലികൾക്ക് അപേക്ഷിച്ചോ, പി എസ് സി വേണ്ട
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
വാക്ക്-ഇൻ-ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻഡ് ഡയറക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വയസ്സ്, യോഗ്യത എന്നിവ AICTE മാനദണ്ഡ പ്രകാരം.
താത്പര്യമുള്ളവർ ജൂൺ 13 നു രാവിലെ 11 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കുകളുമായി എത്തിച്ചേരണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
അക്കൗണ്ടന്റ് താത്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം.
മെഡിക്കൽ ഓഫിസർ താത്ക്കാലിക നിയമനം
ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കിഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എം. ബി. ബി.എസ്. ബിരുദവും ടി സി എം സി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2391018.

Click it and Unblock the Notifications