കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എൻ.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരൻമാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നമ്പർ: 14/2022-പട്ടിക വർഗം-1, 15/2022- പട്ടികവർഗ്ഗം-1 പട്ടികജാതി-1, 16/2022- പട്ടികജാതി-1.
എതെങ്കിലും വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബാച്ചിലർ ബിരുദവും ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങിൽ കെ.ജിടി.ഇ.ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാന്റിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യതയോ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 02/01/1981 നും 01/01/2004നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.

ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം
നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനമാണു നൽകുന്നത്. 2000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.
ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോൺട്രാക്ട് വ്യവസ്ഥയില്‍ ജനറല്‍ വര്‍ക്കര്‍ (കാന്‍റീന്‍) തസ്തികയില്‍ നിലവിലുള്ള 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2023 ജനുവരി 13 ന് 18-30. നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്. ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്. കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട്/രണ്ടു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്‌മെന്‍റ്. മലയാളത്തിൽ അറിവും അഭിലഷണീയം. ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. ഫാക്ടറി കാന്റീനിൽ/ലൈസൻസ്ഡ് ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി./ഹോട്ടൽ .അല്ലെങ്കിൽ /)ഓഫീസ് കാന്റീനോ ഗസ്റ്റ് ഹൗസോ പ്രവൃത്തി പരിചയം. ശമ്പളം 17300.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിമുഖം
എറണാകുളം ജില്ലയില്‍ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മാത്രം) തസ്തികയുടെ അഭിമുഖം ഡിസംബര്‍ 28, 29 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസില്‍ വച്ച് നടത്തും ( കാറ്റഗറി നമ്പര്‍ 92/22, 93/22). ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മെമ്മോ പി എസ് സി പ്രൊഫൈലില്‍ ലഭ്യമാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications