പ്രസാര്‍ ഭാരതിയില്‍ അരലക്ഷം രൂപ ശമ്പളമുള്ള ജോലി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
പ്രസാര്‍ ഭാരതി ബ്രോഡ്കാസ്റ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് I തസ്തികയില്‍ മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പരിചയസമ്പന്നരും ഊര്‍ജ്ജസ്വലരുമായ അപേക്ഷകരെയാണ് തേടുന്നത്. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ന്യൂഡല്‍ഹിയിലെ കോപ്പര്‍നിക്കസ് മാര്‍ഗിലുള്ള ദൂരദര്‍ശന്‍ ഭവനില്‍ ആയിരിക്കും നിയമിക്കുക.
അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസില്‍ കൂടരുത്. കാഷ്വല്‍ അസൈനീസിനും കരാര്‍ ജീവനക്കാര്‍ക്കും പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവ് അനുവദിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി ഏതെങ്കിലും ആര്‍എന്‍യു/ഡിഡികെ/സ്റ്റേഷന്‍, ദൂരദര്‍ശന്‍/ആകാശവാണി എന്നിവയുടെ നിലവിലെ പാനലില്‍ ഉള്ളവരും തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുമായ കാഷ്വല്‍ അസൈനിമാര്‍ക്ക് മാത്രമേ പരമാവധി 50 വയസ് വരെ ഇളവ് നല്‍കൂ.

പ്രസാര്‍ ഭാരതിയുടെ ഏതെങ്കിലും വെര്‍ട്ടിക്കലില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ ജോലി ചെയ്തിട്ടുള്ളതും തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ കരാര്‍ ജീവനക്കാര്‍ക്കും പരമാവധി 50 വര്‍ഷം വരെ ഉയര്‍ന്ന പ്രായ ഇളവ് നല്‍കും. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് പ്രതിമാസം 50000 രൂപ വരെ പ്രതിഫലം ലഭിക്കും. എട്ട് ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.
അപേക്ഷകന്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാസ് കമ്മ്യൂണിക്കേഷന്‍/ടി വി പ്രൊഡക്ഷന്‍ / പ്രസക്തമായ മേഖലയില്‍ ബിരുദം/പിജി ഡിപ്ലോമ നേടിയിരിക്കണം. കൂടാതെ വാര്‍ത്താ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പ്രാവീണ്യം. ഉണ്ടായിരിക്കണം.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളത് അഭികാമ്യം. ഡിഡി ന്യൂസ്/ഡിഡി-ഇന്ത്യയില്‍ ജോലി ചെയ്തിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ മീഡിയ ഇന്റേണുകള്‍ക്കും മീഡിയ എക്‌സിക്യൂട്ടീവുകള്‍ക്കും പ്രവൃത്തി പരിചയത്തില്‍ ഇളവ് നല്‍കാവുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കും. ഇതില്‍ കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകനെ തിരഞ്ഞെടുക്കുന്നത്.
പരീക്ഷ/അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ മുതലായവ നല്‍കില്ല. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ഇമെയില്‍ വഴി ബന്ധപ്പെടുകയുള്ളൂ. താല്പര്യമുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അവസാന തീയതിയിലോ അതിനു മുമ്പോ അപേക്ഷാ ഫോം സമര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി 10 ദിവസത്തിനുള്ളില്‍ അപേക്ഷാ ഫോം സമര്‍പ്പിക്കണം. ഫെബ്രുവരി 11 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, പിശകിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ([email protected]) എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക.












Click it and Unblock the Notifications