ഈ യോഗ്യതകളുള്ളവരാണോ? പ്രസാര്‍ ഭാരതിയില്‍ കോപ്പി എഡിറ്ററാകാം, വേഗം അപേക്ഷിച്ചോ
പ്രസാര്‍ ഭാരതി കോപ്പി എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ ജയ്പൂര്‍ ദൂരദര്‍ശന്‍ അല്ലെങ്കില്‍ ആകാശവാണിയില്‍ ആയിരിക്കും നിയമിക്കുക. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം എന്നും പ്രസാര്‍ ഭാരതി വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായ പരിധി 35 വയസാണ്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ പരീക്ഷയ്‌ക്കോ അഭിമുഖത്തിനോ വിളിക്കും. വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. മറ്റേതെങ്കിലും മോഡിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ഇ-മെയില്‍ വഴി ബന്ധപ്പെടൂ. നിര്‍ദ്ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പരരായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം. അപേക്ഷകര്‍ ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. അംഗീകൃത സര്‍വ്വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും മേഖലയില്‍ ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും അംഗീകൃത സര്‍വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജേണലിസം / മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബിരുദം/പിജി ഡിപ്ലോമ ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥിക്ക് ഹിന്ദി, ഇംഗ്ലീഷ്, രാജസ്ഥാനി ഭാഷകള്‍ അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ മീഡിയയെ സംബന്ധിച്ചുള്ള അറിവ് അഭികാമ്യം. അപേക്ഷകര്‍ക്ക് പ്രാദേശിക, ദേശീയ വിഷയങ്ങളെ കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം എന്നും പ്രസാര്‍ ഭാരതിയുടെ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നു. ഒക്ടോബര്‍ നാലിനാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications