Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസാര്‍ ഭാരതിയില്‍ ബ്യൂട്ടീഷ്യന്‍, സോഷ്യല്‍ മീഡിയ അസിസ്റ്റന്റ് ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

പ്രസാര്‍ ഭാരതിയില്‍ ബ്യൂട്ടീഷ്യന്‍ / ഹെയര്‍ ഡ്രെസ്സര്‍, സോഷ്യല്‍ മീഡിയ അസിസ്റ്റന്റ് എന്നി തസ്തിതകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അസൈന്‍മെന്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. നൈപുണ്യ പരീക്ഷ, എഴുത്തു പരീക്ഷ, വ്യക്തിത്വ പരിശോധന എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷകരുടെ പ്രായപരിധി 21 വയസ് മുതല്‍ 40 വയസ് വരെയാണ്. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് 1000 രൂപ വരെ പ്രതിഫലം ലഭിക്കും. 2000 മുതല്‍ രൂപ. ഓരോ അസൈന്‍മെന്റിനും 2000 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. ഒരു മാസത്തില്‍ പരമാവധി ഏഴ് അസൈന്‍മെന്റുകളും ഒരു വര്‍ഷത്തില്‍ 84 അസൈന്‍മെന്റുകളും ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

Job News

യോഗ്യതകളും പരിചയവും

ബ്യൂട്ടീഷ്യന്‍ / ഹെയര്‍ഡ്രെസ്സര്‍

ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മേക്കപ്പ്/ബ്യൂട്ടി കോഴ്സില്‍ ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മേക്കപ്പ് വിഭാഗത്തില്‍ പ്രൊഫഷണല്‍ പാര്‍ലര്‍ / ടിവി / ഡിജിറ്റല്‍ പ്രോഗ്രാമില്‍ ജോലി ചെയ്ത് രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.

സോഷ്യല്‍ മീഡിയ അസിസ്റ്റന്റ്

ഉദ്യോഗാര്‍ത്ഥിക്ക് പ്ലസ് ടു യോഗ്യതയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് / സോഷ്യല്‍ മീഡിയയില്‍ ബിരുദം / ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് / സോഷ്യല്‍ മീഡിയയില്‍ ആറ് മാസത്തെ പരിചയവും വെബ്സൈറ്റ് ഡിസൈനില്‍ സര്‍ട്ടിഫിക്കേഷനും ഉണ്ടായിരിക്കുന്നത് അഭികാമ്യം.

എങ്ങനെ അപേക്ഷിക്കാം

മുകളിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിന്ന് അപേക്ഷിക്കാം; അപേക്ഷാ ഫോം പൂരിപ്പിച്ച് അതിന്റെ പ്രിന്റൗട്ട് എടുത്ത് [email protected] എന്ന ഇമെയിലിലോ താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് തപാല്‍ വഴിയോ അയയ്ക്കാം. നവംബര്‍ 29 വൈകുന്നേരം അഞ്ച് മണി വരെ മാത്രമെ അപേക്ഷ സ്വീകരിക്കൂ.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ടു,
പ്രോഗ്രാം മേധാവി,
ദൂരദര്‍ശന്‍ കേന്ദ്രം, കൊല്‍ക്കത്ത
18/3, ഉദയ് ശങ്കര്‍ സരണി,
ഗോള്‍ഫ് ഗ്രീന്‍, കൊല്‍ക്കത്ത- 700095

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+