എംബിഎക്കാരാണോ..? പ്രസാര്‍ ഭാരതിയില്‍ സുവര്‍ണാവസരം, വേഗം അപേക്ഷിച്ചോളൂ
പ്രസാര്‍ ഭാരതി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് ഓര്‍ഗനൈസേഷന്റെ ആവശ്യകതകളുടെയും പ്രകടന അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ പിന്നീട് കരാര്‍ വിപുലീകരിച്ച് നിയമനം നീട്ടി നല്‍കും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഹൈദരാബാദിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സില്‍ (സി ബി എസ്) നിയമിക്കും. തല്‍പരരും അര്‍ഹരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി നിര്‍ദ്ദിഷ്ട ഇ-മെയില്‍ ഐഡിയിലേക്ക് സമര്‍പ്പിക്കാം. അപേക്ഷകര്‍ അപേക്ഷാ ഫോമില്‍ ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യണം.

അവസാന തീയതിക്ക് ശേഷം അപേക്ഷ ലഭിച്ചാല്‍ അത് നിരസിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ / എം ബി എ ( മാര്‍ക്കറ്റിംഗ് ) അല്ലെങ്കില്‍ മാര്‍ക്കറ്റിംഗില്‍ പി ജി ഡിപ്ലോമ ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് ഡയറക്ട് സെയില്‍സില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. മാധ്യമ സ്ഥാപനങ്ങളുമായി നേരിട്ട് ഇടപാട് നടത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കും.
35 വയസിന് താഴെയുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷകര്‍ക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷില്‍ പ്രാഗല്‍ഭ്യവും ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളത് അഭികാമ്യം. കരാര്‍ കാലയളവില്‍ മറ്റ് ജോലികള്‍ക്ക് ശ്രമിക്കാനോ ഏറ്റെടുത്ത് ചെയ്യാനോ പാടുള്ളതല്ല. കരാറിന് വിപരീതമായ എന്തെങ്കിലും പ്രവൃത്തി കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ ഉദ്യോഗാര്‍ത്ഥിയെ ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏകീകൃത പ്രതിമാസ ശമ്പളമായി 35000 രൂപ മുതല്‍ 42000 രൂപ വരെ ലഭിക്കും. ജൂലൈ 12 നാണ് പ്രസാര്‍ ഭാരതി ജോലി ഒഴിവ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 15 ദിവസമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
എങ്ങനെ അപേക്ഷിക്കാം?
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡു ചെയ്ത് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ [email protected] എന്ന ഇ- മെയിലിലേക്ക് അയച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം.












Click it and Unblock the Notifications