Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസാര്‍ ഭാരതിയില്‍ ഡയറക്ടര്‍ ജനറലാകാം; രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്പളം, വേഗം അപേക്ഷിക്കൂ

പ്രസാര്‍ ഭാരതി ഡയറക്ടര്‍ ജനറല്‍ ( ദൂരദര്‍ശന്‍, ആകാശവാണി ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ന്യൂഡല്‍ഹിയിലെ ഓഫീസിലേക്കായിരിക്കാണ് നിയമനം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായപരിധി 58 വയസ് ആണ്. ഒരു ഹ്രസ്വകാല കരാര്‍ ഉള്‍പ്പടെ പ്രമോഷന്‍ അല്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം സി പി സിക്ക് കീഴിലുള്ള പേ മാട്രിക്സിന്റെ പേ ലെവല്‍-16-ല്‍ ( 205400 മുതല്‍ 224400 രൂപ വരെ ) പ്രതിമാസ ശമ്പളം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മീഡിയ മാസ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലോ പരിചയമുണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.

Job News

അപേക്ഷകര്‍ക്ക് ഒരു തസ്തികയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പരിചയമോ ലെവല്‍ 10 ന് മുകളിലുള്ള ശമ്പള സ്‌കെയിലോ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരും മുകളില്‍ വിവരിച്ച തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷകള്‍ ചുവടെ സൂചിപ്പിച്ച വിലാസത്തിലേക്ക് അയച്ചുകൊണ്ട് ഓഫ്ലൈനായി അപേക്ഷിക്കാം.

പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ നിശ്ചിത തീയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നതാണ് ഉചിതം. ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മേയ് 20 നാണ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.

2023 മാര്‍ച്ച് 17 ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍, ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ഡെപ്യൂട്ടി ഡയറക്ടര്‍ ( പി ബി ആര്‍ ബി സെല്‍ ), പി ബി സെക്രട്ടേറിയറ്റ്, ( എട്ടാം നില ), ടവര്‍ 'സി' പി ബി ഹൗസ്, കോപ്പര്‍ നിക്കസ് മാര്‍ഗ്, ന്യൂഡല്‍ഹി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+