Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസുകാര്‍ക്ക് റെയില്‍വേയില്‍ അവസരം; തുടക്ക ശമ്പളം എത്രയെന്ന് കേട്ടോ?

ഇന്ത്യന്‍ റെയില്‍വേ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേയുടെ വിവിധ സോണുകളിലായി 2025-26 സൈക്കിളില്‍ 6180 ടെക്നീഷ്യന്‍ ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു ഹ്രസ്വ വിജ്ഞാപനവും റെയില്‍വേ പുറപ്പെടുവിച്ചിട്ടുണ്ട്. വിശദമായ വിജ്ഞാപനം ജൂണ്‍ 27 ന് പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 28 ന് ആരംഭിക്കും.

ജൂലൈ 28 ന് രാത്രി 11.59 ന് അപേക്ഷ നടപടികള്‍ അവസാനിക്കും. ആകെയുള്ള 6180 ഒഴിവുകളില്‍ 180 എണ്ണം ടെക്നീഷ്യന്‍ ഗ്രേഡ് 1 സിഗ്‌നലിനും ബാക്കി 6000 എണ്ണം ടെക്നീഷ്യന്‍ ഗ്രേഡ് 3 തസ്തികകള്‍ക്കുമാണ്. രണ്ട് തസ്തികകളിലേക്കും തിരഞ്ഞെടുപ്പ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വഴിയും, തുടര്‍ന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റും വഴിയും നടത്തും.

Job News

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക മേഖലയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് മുന്‍ റിക്രൂട്ട്മെന്റ് സൈക്കിളുകളില്‍ സമാനമായ അവസരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ റിക്രൂട്ട്മെന്റ് സുവര്‍ണാവസരമാണ് വാഗ്ദാനം ചെയ്യുന്നത്. ടെക്‌നീഷ്യന്‍ ഗ്രേഡ് 1 സിഗ്‌നല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ബിഎസ്സി ബിരുദം ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ / ബിരുദം നേടിയിരിക്കണം. ടെക്‌നീഷ്യന്‍ ഗ്രേഡ് 3 തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ പത്താം ക്ലാസ് (എസ് എസ് എല്‍ സി/മെട്രിക്കുലേഷന്‍) പാസായിരിക്കണം. കൂടാതെ ഫൗണ്ടറിമാന്‍, മോള്‍ഡര്‍, പാറ്റേണ്‍ മേക്കര്‍, ഫോര്‍ജര്‍, ഹീറ്റ് ട്രീറ്റര്‍ തുടങ്ങിയ പ്രത്യേക ട്രേഡുകളില്‍ ഐ ടി ഐ അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.

ഗ്രേഡ് 1 സിഗ്‌നല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായ പരിധി 18 മുതല്‍ 33 വയസ് വരെയായിരിക്കണം ( 2025 ജൂലെ 1 മുതല്‍ ). ഗ്രേഡ് 3 തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായ പരിധി 18 മുതല്‍ 30 വയസ് വരെയായിരിക്കണം. ( 2025 ജൂലെ 1 മുതല്‍ ). രണ്ട് തസ്തികയിലും സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.

പട്ടികജാതി / പട്ടിക വര്‍ഗക്കാര്‍, മുന്‍ സൈനികര്‍, വികലാംഗര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ പൂര്‍ണമായും റീഫണ്ട് ലഭിക്കും. മറ്റ് എല്ലാ വിഭാഗങ്ങള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ 400 രൂപ റീഫണ്ട് ലഭിക്കും.

ടെക്‌നീഷ്യന്‍ ഗ്രേഡ് 1 സിഗ്‌നല്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍ 5 പ്രകാരം പ്രതിമാസം 29,200 രൂപ പ്രാരംഭ ശമ്പളം ലഭിക്കും. ടെക്‌നീഷ്യന്‍ ഗ്രേഡ് 3 തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍ 2 പ്രകാരം പ്രതിമാസം 19,900 രൂപ പ്രാരംഭ ശമ്പളം ലഭിക്കും. 7-ാം കേന്ദ്ര ശമ്പള കമ്മീഷന്‍ ( സി പി സി ) പ്രകാരമുള്ള അധിക അലവന്‍സുകളും ആനുകൂല്യങ്ങളും ബാധകമാകും.

ജൂണ്‍ 28-ന് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ആര്‍ ആര്‍ ബി വെബ്സൈറ്റായ rrbcdg.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. സോണ്‍ തിരിച്ചുള്ള ഒഴിവുകള്‍, ഫോം പൂരിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിര്‍ദ്ദേശങ്ങള്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ സിലബസ് എന്നിവ വിശദമായ വിജ്ഞാപനത്തില്‍ ഉള്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+