ബിരുദക്കാര്‍ക്ക് റെയില്‍വേയില്‍ അവസരം... ആകെ 3548 ഒഴിവുകള്‍; അപേക്ഷിക്കേണ്ടതെങ്ങനെ?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ 2026 ലെ നോണ്‍ - ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് ( എന്‍ ടി പി സി ) ബിരുദതല നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള 3548 ബിരുദതല തസ്തികകളിലേക്കാണ് ഈ നിയമനം നടക്കുന്നത്. CEN 06 / 2026 എന്ന നമ്പറിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് മേഖലയിലെ ആര്‍ ആര്‍ ബികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ് ട്രെയിന്‍ മാനേജര്‍, സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തുടങ്ങി നിരവധി ബിരുദതല തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും മറ്റ് നിബന്ധനകളും സംബന്ധിച്ച വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

എന്‍ ടി പി സി ബിരുദതല തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. തസ്തിക അനുസരിച്ച് പ്രായ പരിധിയിലും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകാം. അതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം എന്ന് ഉദ്യോഗാര്‍ത്ഥികളോട് ആര്‍ ആര്‍ ബി നിര്‍ദേശിക്കുന്നു.
വിജ്ഞാപനം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ ഉള്‍പ്പെടുന്നു. തസ്തിക അനുസരിച്ച്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും എഴുതേണ്ടി വന്നേക്കാം. നിശ്ചിത ഘട്ടങ്ങള്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖകളുടെ പരിശോധനയും വൈദ്യ പരിശോധനയും ഉണ്ടായിരിക്കും.


Click it and Unblock the Notifications
