ഈ വര്‍ഷം ലക്ഷ്യമിടുന്നത് 50000 നിയമനങ്ങള്‍; പരീക്ഷാ നടത്തിപ്പില്‍ വമ്പന്‍ മാറ്റവുമായി ആര്‍ആര്‍ബി
2025-26 സാമ്പത്തിക വര്‍ഷത്തില്‍ അരലക്ഷത്തിലേറെ നിയമനങ്ങള്‍ വാഗ്ദാനം ചെയ്ത് റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ ജീവനക്കാരെ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. നിയമന പ്രക്രിയ കൂടുതല്‍ സുതാര്യമായി ആളുകളിലേക്കെത്തിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വിപുലീകരിക്കുന്നത്.
ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങള്‍ക്കായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് 2024 നവംബര്‍ മുതല്‍ ആകെ 1.86 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തിയിട്ടുണ്ട്. 55,197 ഒഴിവുകള്‍ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 50,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ റെയില്‍വേയെ സഹായിക്കും.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ 9,000-ത്തിലധികം നിയമനങ്ങള്‍ ആര്‍ആര്‍ബികള്‍ നല്‍കിയിട്ടുണ്ട്. റെയില്‍വേയിലെ നിയമന സമഗ്രത വര്‍ധിപ്പിക്കുന്നതിനായി, ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റികള്‍ ആധികാരികമാക്കുവാന്‍ ഇ-കെവൈസി അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഡോക്യുമെന്റേഷനും ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയുള്ള തട്ടിപ്പ് ഇല്ലാതാക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസസ്ഥലങ്ങള്‍ക്ക് സമീപം പരീക്ഷാ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്കും ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ക്കും പ്രത്യേക മുന്‍ഗണന, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ പ്രക്രിയ എളുപ്പമാക്കുക, റിക്രൂട്ട്‌മെന്റ് മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, പരീക്ഷാ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ഇ-കെവൈസിയുടെയും ജാമറുകളുടെയും ഉപയോഗം ഉറപ്പാക്കുക എന്നീ നടപടികളും സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications