റെയില്‍വേയില്‍ പാരാമെഡിക്കല്‍ തസ്തികകളിലേക്ക് നിയമനം; നിങ്ങള്‍ യോഗ്യരാണോ?
വിവിധ പാരാമെഡിക്കല്‍ തസ്തികകളിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ( ആര്‍ ആര്‍ ബി ) ആരംഭിച്ചു. 560 തസ്തികകളിലേക്കാണ് നിയമനം. സെപ്തംബര്‍ 15 നാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ആര്‍ ആര്‍ ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2027 ജനുവരി 1-ലെ കണക്കനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 18 വയസും പരമാവധി 40 വയസും ഉണ്ടായിരിക്കണം. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ , രേഖകളുടെ പരിശോധന, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളം ലഭിക്കും. തസ്തികകള്‍ പേ ലെവല്‍ 3 മുതല്‍ പേ ലെവല്‍ 7 വരെയുള്ള വിഭാഗങ്ങളിലായാണ് വരുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമേ, ചട്ടങ്ങള്‍ പ്രകാരമുള്ള അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്നതായിരിക്കും.
ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നുണ്ട്. ജനറല്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ ( ഒ ബി സി ), സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ( ഇ ഡബ്ല്യു എസ് ) എന്നിവയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷാ ഫീസ് 500 രൂപയാണ്. പട്ടികജാതി (എസ് സി), പട്ടികവര്‍ഗ്ഗം (എസ് ടി), വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവയില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, ശമ്പളം, മറ്റ് വിവരങ്ങള്‍ എന്നിവയ്ക്കായി വിശദമായ വിജ്ഞാപനം പരിശോധിക്കണം. റിക്രൂട്ട്മെന്റ് നടപടികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ ആര്‍ ആര്‍ ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications
