Get Updates
Get notified of breaking news, exclusive insights, and must-see stories!

റൈറ്റ്‌സില്‍ അസിസ്റ്റന്റ് മാനേജറാകാം... ഒന്നര ലക്ഷം രൂപയ്ക്കടുത്ത് ശമ്പളം! ഈ യോഗ്യതകളുണ്ടോ?

റൈറ്റ്‌സ് ലിമിറ്റഡിലേക്ക് യോഗ്യരും പ്രതിഭാധനരുമായ അസിസ്റ്റന്റ് മാനേജര്‍മാരെ (ലീഗല്‍) തേടുന്നു. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 32 വയസ് ആയിരിക്കണം. എ ഐ സി ടി ഇ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയവരായിരിക്കണം അപേക്ഷകര്‍. പ്രസക്തമായ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ അനുഭവം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികളെ തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രൊബേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പ്രൊബേഷന്‍ കാലയളവിന്റെ അവസാനം ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീനിംഗ് ടെസ്റ്റ് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്. സ്‌ക്രീനിംഗ് ടെസ്റ്റിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക്, അവരുടെ പ്രൊബേഷന്‍ കാലയളവ് നീട്ടുകയും കമ്പനിയുടെ നയത്തിന് അനുസൃതമായി തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാം.

Job News

സംവരണ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞത് 50 ശതമാനം മാര്‍ക്കും സംവരണ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് 60 ശതമാനം മാര്‍ക്കും ആണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിയുടെ ആവശ്യകതകള്‍ അനുസരിച്ച് ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 140000 വരെ ശമ്പളം ലഭിക്കും.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മാനദണ്ഡ പ്രകാരം അര്‍ഹരായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് റൈറ്റ്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ആവശ്യമായ എല്ലാ രേഖകളും സഹിതമായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 11 ആണ്.

ഒ ബി സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 600+ജിഎസ്ടിയും ഇഡബ്ല്യുഎസ്, എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 300+ ജിഎസ്ടിയും അപേക്ഷാ ഫീസായി നല്‍കണം. ഡിസംബര്‍ മധ്യത്തിലായിരിക്കും എഴുത്ത് പരീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+