ഒരു ലക്ഷത്തിനടുത്ത് ശമ്പളം, ഇന്‍ക്രിമന്റ് ഉറപ്പ്... ഈ യോഗ്യതകളുണ്ടോ? സായിയില്‍ അവസരം
യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ആര്‍ക്കിടെക്റ്റ് ആന്‍ഡ് പ്ലാനിംഗ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് മാത്രമാണ് ഉള്ളത് എന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷകന്റെ പരമാവധി പ്രായപരിധി 45 വയസാണ്. നാല് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കണം. ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രസക്തമായ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ, അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ യോഗ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ അനുഭവപരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 80250 രൂപ പ്രതിഫലം ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം തുടര്‍ച്ചയായി അവലോകനം ചെയ്യുന്നതായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ക്രിമെന്റ് പരിഗണിക്കുക. നടപടിക്രമങ്ങള്‍ പാലിച്ച് റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും അവലോകന സമിതിയുടെയും ശുപാര്‍ശകളെ അടിസ്ഥാനമാക്കി 7% വരെ വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ അനുവദിക്കുന്നതാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അവരുടെ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ അഞ്ച് ആണ്.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക, കായികരംഗത്ത് മികവ് കൈവരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സായ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നാണ് മുഴുവന്‍ പേര്. 1860 ലെ സൊസെറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമാണ് സായ്.












Click it and Unblock the Notifications