Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യതകളുള്ളവരാണോ? സായിയില്‍ സുവര്‍ണാവസരം.. ശമ്പളം അരലക്ഷത്തിനും മുകളില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ്) തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 45 വയസ് ആണ് പ്രായപരിധി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.

ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിനാന്‍സ്/അക്കൗണ്ട്സ്/കൊമേഴ്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ പിജി ഡിപ്ലോമ അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനം / സര്‍വകലാശാലയില്‍ നിന്ന് അക്കൗണ്ടിംഗ് / സി എ / ഐ സി എം എ ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പ്രവൃത്തി പരിചയം അഭികാമ്യം.

Job News

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസക്തമായ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ / സ്വയംഭരണ / പൊതുമേഖലാ സ്ഥാപനങ്ങളില്‍ അനുഭവ പരിചയുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 80250 രൂപ ശമ്പളം ലഭിക്കും. പ്രതിദിനം 2250 രൂപ വരെ ഹോട്ടല്‍ താമസത്തിനും നഗരത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിന് പ്രതിദിനം 338 രൂപ വരെ ടാക്‌സി ചാര്‍ജുകളും അനുവദിക്കും.

പ്രതിദിനം 900 രൂപയില്‍ കൂടാത്ത ഭക്ഷണ ബില്ലുകളും അനുവദിക്കുന്നതാണ്. ജോയിനിംഗ് സമയത്തോ ഇന്റര്‍വ്യൂ സമയത്തോ ടി എ / ഡി എ അനുവദിക്കില്ല. മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, എച്ച് ആര്‍ എ, എല്‍ ടി സി തുടങ്ങിയ മറ്റ് സൗകര്യങ്ങളൊന്നും ലഭിക്കുന്നതല്ല. മാനദണ്ഡങ്ങള്‍ നിറവേറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സായിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷക്കൊപ്പം ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്തിരിക്കണം. അവസാന നിമിഷത്തെ തിരക്ക് തടയാന്‍ അപേക്ഷകര്‍ സമയ പരിധിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതായിരിക്കും ഉചിതം. സമയപരിധിക്ക് ശേഷം അയയ്ക്കുന്നതോ ഏതെങ്കിലും തരത്തില്‍ അപൂര്‍ണ്ണമോ ആവശ്യമായ രേഖകളോ ഇല്ലാത്തതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ മൂന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+