സായിയില്‍ ജോലി വേണോ? മിനിമം സാലറി അരലക്ഷം രൂപ, ഈ യോഗ്യതകളുണ്ടോ?
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ യംഗ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പ്രസ്തുത തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 32 വയസാണ്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക എന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലഭിക്കുന്ന അപേക്ഷയില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ. അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കും. ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ എന്നിവ അനുവദിക്കുന്നതല്ല.

രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. ഡിഎ, താമസം, റസിഡന്‍ഷ്യല്‍ ഫോണ്‍, ഗതാഗതം, പേഴ്‌സണല്‍ സ്റ്റാഫ്, മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, എച്ച്ആര്‍എ, എല്‍ടിസി തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. പ്രതിദിനം 2250 രൂപ വരെ ഹോട്ടല്‍ താമസം, നഗരത്തിനുള്ളിലെ യാത്രയ്ക്ക് പ്രതിദിനം 338 രൂപ വരെ ടാക്‌സി ചാര്‍ജ്, പ്രതിദിനം 900 രൂപയില്‍ കൂടാത്ത ഭക്ഷണ ബില്ല് എന്നിവ അനുവദിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50000 രൂപ മുതല്‍ 70000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. തിരഞ്ഞെടുത്ത ഉദ്യോര്‍ത്ഥികളുടെ പ്രകടനം തുടര്‍ച്ചയായി അവലോകനം ചെയ്ത് ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇന്‍ക്രിമെന്റ് പരിഗണിക്കുക. വാര്‍ഷിക ഇന്‍ക്രിമെന്റ് റിപ്പോര്‍ട്ടിംഗ് ഓഫീസറും അവലോകന സമിതിയും നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 7% വരെയായിരിക്കും.
അപേക്ഷകന് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിഇ/ബി ഉണ്ടായിരിക്കണം. ടെക് അല്ലെങ്കില്‍ മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ പിജി ഡിപ്ലോമ /എം ബി ബി എസ്/ എല്‍ എല്‍ ബി/ സിഎ/ ഐസിഡബ്ല്യുഎ അല്ലെങ്കില്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ പഠനത്തിന് ശേഷം നേടിയ ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദം എന്നിവ ഉണ്ടായിരിക്കണം.
പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ (സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കാലാവധി 6 മാസത്തില്‍ കൂടുതലായിരിക്കണം) സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സിനൊപ്പം ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ജനുവരി 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.












Click it and Unblock the Notifications