സായിയില്‍ ജോലി നേടാം, ശമ്പളം അരലക്ഷം രൂപ! ഈ യോഗ്യതകളുണ്ടോ?
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായ് ) കരാര്‍ അടിസ്ഥാനത്തില്‍ യംഗ് പ്രൊഫഷണല്‍ ( ലീഗല്‍ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 32 വയസില്‍ കവിയാന്‍ പാടില്ല. കരാര്‍ തസ്തികയുടെ പരമാവധി കാലാവധി നാല് വര്‍ഷമായിരിക്കും. ഒരു സാഹചര്യത്തിലും കരാര്‍ ഇതില്‍ കൂടുതല്‍ നീട്ടുകയില്ല.
അഭിമുഖത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതാ മാനദണ്ഡങ്ങളും അനുഭവ പരിചയവും നിറവേറ്റുന്ന സന്നദ്ധരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത തീയതിക്ക് മുമ്പ് സായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒക്ടോബര്‍ 6 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50000 രൂപ പ്രതിമാസ ശമ്പളം നല്‍കും. രാജ്യത്തുടനീളമുള്ള സായ് സ്‌കീമുകള്‍ നടപ്പിലാക്കുന്ന കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ലോ ( എല്‍ എല്‍ ബി ) ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദമോ കായിക നിയമത്തില്‍ സ്‌പെഷ്യലൈസേഷനോ ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വയംഭരണ / പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രസക്തമായ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖത്തിന് വിളിക്കും. ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ യഥാര്‍ത്ഥ രേഖകളും സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഫിസിക്കല്‍ ജോയിനിംഗ് സമയത്ത് അര്‍ഹത റദ്ദാക്കപ്പെടും. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ് / രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ നിര്‍ദ്ദിഷ്ട സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളില്‍ അപേക്ഷ സമര്‍പ്പിക്കണം.












Click it and Unblock the Notifications