Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കില്‍ ഒരു ജോലി സ്വപ്‌നമാണോ? വിവിധ ബാങ്കുകളിലായി 700 ലേറെ ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ

ബാങ്കില്‍ ജോലി ചെയ്യുക എന്നത് പലരുടേയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ഇപ്പോഴിതാ രാജ്യത്തെ വിവിധ ബാങ്കുകള്‍ വ്യത്യസ്ത തസ്തികകളിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. എസ് ബി ഐ, കാനറാ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, യൂക്കോ ബാങ്ക് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ബാങ്കുകളിലെ ഒഴിവുകളും മറ്റ് വിശദാംശങ്ങളും അറിയാം.

എസ്ബിഐ

എസ് ബി ഐയില്‍ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളിലേക്കാണ് നിയമനം. ട്രേഡ് ഫിനാന്‍സ് ഓഫിസര്‍ തസ്തികയിലാണ് ഒഴിവ്. മുന്‍പരിചയമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും നിയമനം.

Job News

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്‌ ലിസ്റ്റ് ചെയ്തവരെ അഭിമുഖത്തിന് വിളിപ്പിക്കും. ജനുവരി 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. വിശദവിവരങ്ങള്‍ക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

എച്ച്ഡിഎഫ്‌സി

പ്രൊബേഷനറി ഓഫീസര്‍ പ്രോഗ്രാമിന് കീഴിലാണ് എച്ച് ഡി എഫ് സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 500 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് മാനേജര്‍ / ഡെപ്യൂട്ടി മാനേജര്‍ / മാനേജര്‍ / സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 7 ആണ്. 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സെയില്‍സില്‍ മുന്‍പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

കനറാ ബാങ്ക്

സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പ്രോഗ്രാമിന് കീഴില്‍ വിവിധ വിഭാഗങ്ങളിലായി കാനറാ ബാങ്കില്‍ 60 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.canarabank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

യൂക്കോ ബാങ്ക്

യൂക്കോ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (25), ഐടി ഓഫിസര്‍ ( 21 ), റിസ്‌ക് ഓഫിസര്‍ (10) സെക്യൂരിറ്റി ഓഫിസര്‍ (8), ഇക്കണോമിസ്റ്റ് (2), ഫയര്‍ സേഫ്റ്റി ഓഫിസര്‍ (2) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 20 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.ucobank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+