തിരുവനന്തപുരം സായിയില്‍ അവസരം; ഒരു ലക്ഷം വരെ ശമ്പളം വാങ്ങാം
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ന്യൂട്രീഷ്യന്‍ തസ്തികയിലേക്ക് താല്‍പര്യമുള്ള അപേക്ഷകരെ തിരയുന്നു. ഒരു ഒഴിവ് മാത്രമാണ് നിലവില്‍ തുറന്നിരിക്കുന്നത്. അപേക്ഷകരുടെ പ്രായം 40 വയസ് കവിയാന്‍ പാടില്ല. നിയമനം ഒരു വര്‍ഷത്തെ പ്രാരംഭ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. തൃപ്തികരമായ പ്രകടനം, ആനുകാലിക അവലോകനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി കരാര്‍ കാലാവധി പുതുക്കി നല്‍കും.
സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിനുള്ള കോള്‍ ലെറ്ററുകള്‍ അപേക്ഷാ ഫോമില്‍ നല്‍കുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തുള്ള ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ പോഷകാഹാര വിദഗ്ധരായി നിയമിക്കും. ആഗസ്റ്റ് 14 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 75000 മുതല്‍ 100000 രൂപ വരെ പ്രതിമാസ പ്രതിഫലം ലഭിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും അംഗീകൃത ഇന്ത്യന്‍ അല്ലെങ്കില്‍ വിദേശ സര്‍വകലാശാലയില്‍ നിന്ന് എം എസ് സി (ന്യൂട്രീഷന്‍) ബിരുദം ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷവും സ്പോര്‍ട്സ് അക്കാദമികളില്‍/സ്ഥാപനങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം.
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സ്‌പോര്‍ട്‌സ് ന്യൂട്രീഷനില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നത് അഭികാമ്യം. ബജറ്റിംഗ് മെനുകളില്‍ പരിചയം ഉണ്ടായിരിക്കണം. കായികതാരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ആവശ്യകതകള്‍ക്കനുസൃതമായി യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷകള്‍ ചുവടെ തന്നിരിക്കുന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് ഓഫ്ലൈനായി അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ കമ്മറ്റി ആവശ്യപ്പെട്ട പ്രകാരം പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം പ്രസക്തമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യേണ്ടതുണ്ട്.
എങ്ങനെ അപേക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ''ഡയറക്ടര്‍, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം, കേരളം- 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ കമ്മിറ്റി സ്വീകരിക്കുന്നതല്ല.












Click it and Unblock the Notifications