ആര്‍ക്കിടെക്ചറില്‍ പിജിയുള്ളവരാണോ? സായിയില്‍ അവസരം, ഒരുലക്ഷം രൂപ ശമ്പളം!
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായ് ) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ( ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് ) തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഒഴിവുള്ള ഒരു തസ്തിക നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പ്രായപരിധി 45 വയസാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ഏകീകൃത ശമ്പളമായി ഒരുലക്ഷം രൂപ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 11.04.2024 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. അപേക്ഷകള്‍ അവസാന തീയതിയായ ഏപ്രില്‍ 26 ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും അറ്റാച്ച് ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ മറക്കരുത്. ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിരിക്കണം. ഇത് കൂടാതെ പ്രസക്തമായ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അതേസമയം സായ് ലീഡ് ( റിസര്‍ച്ച് ) സ്ഥാനത്തേക്കും താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രസ്തുത തസ്തികയിലെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പരമാവധി പ്രായപരിധി 32 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60000 രൂപ ശമ്പളം ലഭിക്കും. ഈ തസ്തികയിലേക്കും രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 20 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ (സ്പോര്‍ട്സ് മാനേജ്മെന്റ്) ബിരുദാനന്തര ബിരുദം (2 വര്‍ഷം) / മാസ്റ്റര്‍ ബിരുദം (1 വര്‍ഷം)ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം ബി എ പോലുള്ള സാങ്കേതിക യോഗ്യതയോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് / സ്‌പോര്‍ട് സയന്‍സ് / പെര്‍ഫോമന്‍സ് അനാലിസിസ് / സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര ഡിപ്ലോമ സ്പെഷ്യലൈസേഷന്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ ബിരുദം ഉണ്ടായിരിക്കുന്നത് അഭികാമ്യം.












Click it and Unblock the Notifications