Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളാകാം; ശമ്പളം എത്രയെന്ന് കേട്ടോ?

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) ഡല്‍ഹി പൊലീസുമായി സഹകരിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) റിക്രൂട്ട്മെന്റിനായി ഓപ്പണ്‍ ടെസ്റ്റ് നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക എസ്എസ്സി വെബ്സൈറ്റായ ssc.gov.in വഴിയോ mySSC മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. 509 തസ്തികകളിലേക്ക് നിയമനം നടത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

സെപ്റ്റംബര്‍ 29-ന് ആരംഭിച്ച അപേക്ഷ പ്രക്രിയ ഒക്ടോബര്‍ 20-ന് അവസാനിക്കും. ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 21, രാത്രി 11 മണി വരെയാണ്. അപേക്ഷാ ഫോമിനുള്ള തിരുത്തല്‍ വിന്‍ഡോ ഒക്ടോബര്‍ 27 മുതല്‍ ഒക്ടോബര്‍ 29 വരെ ലഭ്യമാകും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിറ്റ്‌നസ് ടെസ്റ്റ്, കമ്പ്യൂട്ടറില്‍ ടൈപ്പിംഗ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Job

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് 100 മാര്‍ക്കായിരിക്കും. 90 മിനിറ്റ് ആണ് പരീക്ഷാ സമയം. ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്കിന്റെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും. കമ്പ്യൂട്ടറില്‍ ടൈപ്പിംഗ് പരിശോധനയ്ക്ക് 25 മാര്‍ക്ക് ആയിരിക്കും.

341 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും 168 ഒഴിവുകള്‍ സ്ത്രീകള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. ചില തസ്തികകള്‍ മുന്‍ സൈനികര്‍, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ (പിഡബ്ല്യുബിഡി), സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നീക്കിവച്ചിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍-4 പ്രകാരം 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷകര്‍ 2025 ജൂലൈ 1-ന് 18 നും-25 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരായിരിക്കണം. സംവരണ വിഭാഗങ്ങള്‍, മുന്‍ സൈനികര്‍, വകുപ്പുതല ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് 10+2 അല്ലെങ്കില്‍ തത്തുല്യം, ഇംഗ്ലീഷില്‍ 30 WPM അല്ലെങ്കില്‍ ഹിന്ദിയില്‍ 25 WPM ടൈപ്പിംഗ് പ്രാവീണ്യം എന്നിവ ആവശ്യമാണ്.

NCC സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ക്കും രാഷ്ട്രീയ രക്ഷാ സര്‍വകലാശാല ബിരുദധാരികള്‍ക്കും അധിക ആനുകൂല്യങ്ങള്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോട്ടോഗ്രാഫുകളുടെയും ഒപ്പുകളുടെയും സുഗമമായ പരിശോധനയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്റുകള്‍ ആണ് അയയ്‌ക്കേണ്ടത്. അപേക്ഷാ ഫീസ് 100 രൂപയാണ്, സംവരണത്തിന് അര്‍ഹതയുള്ളവരില്‍ നിന്ന് ഫീസ് ഈടാക്കില്ല.

റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ സിബിഇ, പിഇ&എംടി, സ്‌കില്‍/ട്രേഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വിശദമായ മെഡിക്കല്‍ പരിശോധന എന്നിവ ഉള്‍പ്പെടുന്നു. ഡല്‍ഹി പൊലീസ് തയ്യാറാക്കിയ 15% ഉദ്യോഗാര്‍ത്ഥികളുടെ റിസര്‍വ് പാനലിനൊപ്പം മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷകര്‍ സമയപരിധിക്ക് മുമ്പ് തന്നെ അപേക്ഷിക്കം.

ഒഴിവുകളുടെ വിതരണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സര്‍ട്ടിഫിക്കറ്റ് ആവശ്യകതകള്‍ എന്നിവയുള്‍പ്പെടെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+