എസ്എസ്‌സിയില്‍ വീണ്ടും ഒഴിവ്; വേഗം അപേക്ഷിച്ചോ; അവസാന തിയതി അടുത്തു!
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) 2025 ലെ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഗ്രേഡ് ഡി പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക എസ്എസ്സി പോര്‍ട്ടലായ ssc.gov.in വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ജൂണ്‍ 6 ന് ആരംഭിച്ചു. ജൂണ്‍ 26 ന് രാത്രി 11 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 27 ന് രാത്രി 11 ആണ്. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മാറ്റങ്ങള്‍ വരുത്തേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ജൂലൈ 2 വരെ ഫോം തിരുത്തല്‍ വിന്‍ഡോയും എസ്എസ്സി നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 6 മുതല്‍ ഓഗസ്റ്റ് 11 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ തസ്തികകളിലേക്ക് കമ്മീഷന്‍ ഏകദേശം 261 താല്‍ക്കാലിക ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റഗറി തിരിച്ചുള്ളതും പോസ്റ്റ് തിരിച്ചുള്ളതുമായ വിശദാംശങ്ങള്‍ ഉള്‍പ്പെടെ സ്ഥിരീകരിച്ച ഒഴിവുകളുടെ എണ്ണം പിന്നീട് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനം തിരിച്ചുള്ളതോ സോണ്‍ തിരിച്ചുള്ളതോ ആയ നിയമനങ്ങള്‍ എസ് എസ് സി പുറത്തുവിടാറില്ല.
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്കാര്‍ 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകള്‍, എസ്സി, എസ്ടി, പിഡബ്ല്യുബിഡി, മുന്‍ സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. യുപിഐ, നെറ്റ് ബാങ്കിംഗ്, അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ (വിസ/മാസ്റ്റര്‍കാര്‍ഡ്/മാസ്‌ട്രോ/റുപേ) എന്നിവ മുഖേന അപേക്ഷ ഫീസ് അടയ്ക്കാവുന്നതാണ്.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി തസ്തികയിലേക്ക് 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (ഓഗസ്റ്റ് 2, 1995 നും ഓഗസ്റ്റ് 1, 2007 നും ഇടയില്‍ ജനിച്ചവര്‍). സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ഡി തസ്തികയിലേക്ക് 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം (ഓഗസ്റ്റ് 2, 1998 നും ഓഗസ്റ്റ് 1, 2007 നും ഇടയില്‍ ജനിച്ചവര്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.
ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ഒരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാകണം. ഇതിലെ സ്‌കോറുകളുടെ അടിസ്ഥാനത്തില്‍, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഒരു സ്‌കില്‍ ടെസ്റ്റിലേക്ക് ക്ഷണിക്കും. സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമായിരിക്കും. പക്ഷേ മാര്‍ക്കുകളൊന്നും ഉണ്ടായിരിക്കില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ നിന്നുള്ള മെറിറ്റ് ലിസ്റ്റും തസ്തികകളിലേക്കും വകുപ്പുകളിലേക്കുമുള്ള ഉദ്യോഗാര്‍ത്ഥിയുടെ മുന്‍ഗണനകളും അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം?
ssc.gov.in എന്ന ഔദ്യോഗിക സന്ദര്‍ശിക്കുക. വണ്‍-ടൈം രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. ശരിയായ വ്യക്തിഗത, വിദ്യാഭ്യാസ, ആശയവിനിമയ വിശദാംശങ്ങള്‍ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌കാന്‍ ചെയ്ത ഒപ്പ് തുടങ്ങിയ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.












Click it and Unblock the Notifications