Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യതയുണ്ടോ? പാചകം അറിയാമോ? സുപ്രീംകോടതിയില്‍ അവസരം, ശമ്പളം കേട്ടോ?

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sci.gov.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 19 ആണ്. ആകെ 80 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്സിന്റെ ലെവല്‍ 3-ല്‍ അടിസ്ഥാന ശമ്പളമായ 21,700 രൂപയും സാധാരണ അലവന്‍സുകളും പ്രതീക്ഷിക്കാം. മാത്രമല്ല, എച്ച്ആര്‍എ ഉള്‍പ്പെടെ നിലവിലുള്ള അലവന്‍സുകളുടെ നിരക്ക് അനുസരിച്ച് പ്രതിമാസം 46,210 രൂപയായിരിക്കും ഏകദേശം മൊത്ത ശമ്പളം. പരാമവധി പ്രായപരിധി 18 വയസിനും 27 വയസിനും ഇടയിലായിരിക്കും.

Job News

എസ്‌സി / എസ്ടി / ഒബിസി / ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ / മുന്‍ സൈനികര്‍ / വിധവകള്‍ / വിവാഹമോചിതരായ സ്ത്രീകള്‍/ സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രായത്തില്‍ ഇളവ് അനുവദിക്കും. രജിസ്ട്രിയില്‍ 3 വര്‍ഷം റെഗുലര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ സുപ്രീം കോടതിയിലെ ജീവനക്കാര്‍ക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രായത്തില്‍ ഇളവ് അനുവദിക്കില്ല.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം പാചകം/പാചക കലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമയും ഉണ്ടായിരിക്കണം. പാചകത്തിലോ പാചക കലയിലോ ഒരു വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇല്ലാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ഒരു യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന പാചകത്തിലോ കാറ്ററിങ്ങിലോ ട്രേഡ് അല്ലെങ്കില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യ പരീക്ഷ 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും തുടര്‍ന്ന് 70 മാര്‍ക്കിന്റെ പ്രാക്ടിക്കല്‍ ട്രേഡ് സ്‌കില്‍ ടെസ്റ്റും 30 മാര്‍ക്കിന്റെ അഭിമുഖവും ആയിരിക്കും. മുഴുവന്‍ പ്രക്രിയയ്ക്കും 200 മാര്‍ക്ക് ആണ് ആകെ ഉണ്ടായിരിക്കുക.

അപേക്ഷകര്‍ അപേക്ഷാ ഫീസായി 400 രൂപ അടയ്ക്കേണ്ടി വരും, അതേസമയം പട്ടികജാതി (എസ്സി)/ പട്ടികവര്‍ഗ (എസ്ടി) വിഭാഗങ്ങള്‍/ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍/ വിമുക്തഭടന്മാര്‍/ സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍/ വിധവ/ വിവാഹമോചിതരായ സ്ത്രീകള്‍/ പുനര്‍വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ക്ക് 200 രൂപയാണ് അപേക്ഷ ഫീസ്

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

Sci.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുക. ഹോംപേജില്‍ ലഭ്യമായ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് പോസ്റ്റുകളുടെ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ സഹിതം സ്വയം രജിസ്റ്റര്‍ ചെയ്യുകയും അക്കാദമിക്, വ്യക്തിഗത വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് അപേക്ഷാ പ്രക്രിയ പൂരിപ്പിക്കുകയും ചെയ്യുക. തുടര്‍ന്ന്, ചോദിച്ച ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് നിശ്ചിത ഫീസ് അടയ്ക്കുക. വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് ഫോം സമര്‍പ്പിക്കുക. ഭാവി റഫറന്‍സിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+