സുപ്രീം കോടതിയില്‍ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റാകാം; ശമ്പളം ഇത്ര, ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സുപ്രീം കോടതിയില്‍ ലോ ക്ലര്‍ക്ക്-കം-റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ 2025-2026 കാലയളവിലേക്ക് ആയിരിക്കും നിയമനം. ആകെ 90 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നത്. മള്‍ട്ടിപ്പിള്‍ ചോയ്സ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍, സബ്ജക്റ്റീവ് എഴുത്ത് പരീക്ഷ, അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.
പരീക്ഷയുടെ പാറ്റേണ്‍, മിനിമം യോഗ്യതാ മാനദണ്ഡങ്ങള്‍, കരാര്‍ നിയമനത്തിന്റെ നിബന്ധനകള്‍, വ്യവസ്ഥകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്താക്കിയിട്ടുണ്ട്. അപേക്ഷകരുടെ പ്രായപരിധി 2025 ഫെബ്രുവരി ഏഴ് പ്രകാരം 20 വയസിന് താഴെയും 32 വയസിന് മുകളിലും ആയിരിക്കരുത്. 500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ മോഡിലൂടെയുള്ള അപേക്ഷ മാത്രമെ സ്വീകരിക്കൂ.

യുകോ ബാങ്ക് നല്‍കുന്ന പേയ്മെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 80000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്. അവസാന തീയതിക്ക് ശേഷമോ അപൂര്‍ണ്ണമായ ഡോക്യുമെന്റേഷനോട് കൂടിയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷകര്‍ ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുകയും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുകയും സമര്‍പ്പിക്കുകയും വേണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി ഏഴ് ആണ്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും അംഗീകൃത സ്‌കൂള്‍ / കോളേജ് / യൂണിവേഴ്സിറ്റി എന്നിവയില്‍ നിയമ ബിരുദം കരസ്ഥമാക്കിയ ആള്‍ ആയിരിക്കണം. നിയമപ്രകാരം സ്ഥാപിതമായതും അംഗീകരിച്ചതുമായ സ്ഥാപനത്തില്‍ നിന്ന് അഭിഭാഷകനായി എന്റോള്‍മെന്റ് ചെയ്തിരിക്കണം ഏതെങ്കിലും സ്ട്രീമില്‍ ബിരുദം നേടിയ ശേഷം പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ കോഴ്സിന്റെ അഞ്ചാം വര്‍ഷത്തിലോ ത്രിവത്സര നിയമ കോഴ്സിന്റെ മൂന്നാം വര്‍ഷത്തിലോ പഠിക്കുന്ന ഉദ്യോഗാര്‍ത്ഥിക്കും അര്‍ഹതയുണ്ട്.
e-SCR, Manupatra, SCC Online, LexisNexis, Westlaw മുതലായ വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ ആവശ്യമുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതുള്‍പ്പെടെ ഗവേഷണവും വിശകലന വൈദഗ്ധ്യവും, എഴുത്ത് കഴിവുകളും കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.












Click it and Unblock the Notifications