Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതെങ്കിലും ബിരുദം കൈയിലുണ്ടോ? സുപ്രീംകോടതിയില്‍ ജോലി ചെയ്യാം, ശമ്പളം എത്രയെന്നോ!?

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവുകള്‍ നികത്തനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി അഞ്ചിന് ആരംഭിച്ച അപേക്ഷാ നടപടി ക്രമങ്ങള്‍ മാര്‍ച്ച് എട്ടിന് അവസാനിപ്പിക്കും. 2025 മാര്‍ച്ച് 8-ന് 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.

എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിയുള്ളവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് കേന്ദ്ര നിര്‍ദേശ പ്രകാരം പ്രായത്തില്‍ ഇളവ് അനുവദനീയമായിരിക്കും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sci.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ മെട്രിക്‌സ് ലെവല്‍ 6 പ്രകാരം പ്രാരംഭ അടിസ്ഥാന ശമ്പളം 32,400 രൂപയാണ്.

Supreme Court

അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം. മാത്രമല്ല അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധമാണ്. വിവിധ തരത്തിലുള്ള നടപടികളിലൂടെയായിരിക്കും തിരഞ്ഞെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

എഴുത്ത് പരീക്ഷ, ടൈപ്പിംഗ് സ്പീഡ് ടെസ്റ്റ്, വിവരണാത്മക പരീക്ഷ, അഭിമുഖം എന്നിവയാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. എഴുത്ത് പരീക്ഷയില്‍ ഒബ്ജക്റ്റീവ്, ഡിസ്‌ക്രിപ്റ്റീവ് പേപ്പറുകളും (രണ്ടും 2 മണിക്കൂര്‍ വീതം) 10 മിനിറ്റ് ടൈപ്പിംഗ് ടെസ്റ്റും ഉള്‍പ്പെടുന്നു. ഒബ്ജക്ടീവ് പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമെ ടൈപ്പിംഗ് സ്പീഡ് ടെസ്റ്റില്‍ യോഗ്യത നേടാനാകൂ.

ടൈപ്പിംഗ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്കായാണ് വിവരണാത്മക പരീക്ഷ നടത്തുന്നത്. ഈ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പാകെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണ്. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 1000 രൂപ അപേക്ഷ ഫീസായി അടയ്‌ക്കേണ്ടതുണ്ട്.

എസ് സി / എസ് ടി / മുന്‍ സൈനികര്‍ / ഭിന്നശേഷിക്കാര്‍ / സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബം എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല. യൂക്കോ ബാങ്ക് പേയ്‌മെന്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്. മറ്റ് പേയ്മെന്റ് രീതികളൊന്നും സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+