ടാറ്റ ഗ്രൂപ്പില്‍ വനിതകള്‍ക്ക് സുവര്‍ണാവസരം, 4000 പേരെ നിയമിക്കും; ശമ്പളത്തിനൊപ്പം താമസവും ഭക്ഷണവും
ടാറ്റ ഗ്രൂപ്പില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള വനിതകള്‍ക്ക് സുവര്‍ണാവസരം. ഗ്രൂപ്പിന്റെ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള ഫാക്ടറികളില്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തിനും അസംബ്ലി സൗകര്യങ്ങള്‍ക്കുമായി ഉത്തരാഖണ്ഡില്‍ നിന്ന് 4000 വനിതാ സാങ്കേതിക വിദഗ്ധരെ നിയമിക്കാന്‍ ഒരുങ്ങുന്നു. ടാറ്റ് ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ രഞ്ജന്‍ ബന്ദോപാധ്യായ സംസ്ഥാന ആസൂത്രണ വകുപ്പിന് ഇത് സംബന്ധിച്ച് കത്തയച്ചു.
നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (എന്‍ എ ടി എസ്), നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം (എന്‍ എ പി എസ്) പ്രോഗ്രാമുകള്‍ക്ക് കീഴില്‍ സംസ്ഥാനത്ത് റിക്രൂട്ട്മെന്റ് പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് കത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീമിന് 10, പ്ലസ് ടു യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

അതേസമയം 10, പ്ലസ് ടു അല്ലെങ്കില്‍ ഐ ടി ഐ ഡിപ്ലോമയുള്ളവര്‍ക്ക് നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീമിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഷോപ്പ് ഫ്‌ലോര്‍ ടെക്‌നീഷ്യന്‍മാരായി നിയമിക്കും. അത്യാധുനികവും യാന്ത്രികവുമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ആയിരിക്കും ഷോപ്പ് ഫ്‌ലോര്‍ ടെക്‌നീഷ്യന്‍മാര്‍ക്കുണ്ടായിരിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത ശമ്പളത്തിന് പുറമേ താമസം, ഭക്ഷണം, ഗതാഗത ചെലവ് എന്നിവയും നല്‍കും. ഈ സാങ്കേതിക വിദഗ്ധര്‍ 1961-ലെ അപ്രന്റിസ്ഷിപ്പ് നിയമത്തിന് കീഴിലായിരിക്കും ജോലി ചെയ്യുക. യോഗ്യതകളെ അടിസ്ഥാനമാക്കി നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം, നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം എന്നിവയുടെ നിയമന കത്തുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications