Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രായിയില്‍ അവസരം; രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം, ഈ യോഗ്യതകളുള്ളവരാണോ?

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അഡൈ്വസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി 58 വയസില്‍ കൂടരുത്. മൂന്ന് വര്‍ഷത്തേക്കായിരിക്ക് ഡെപ്യൂട്ടേഷന്‍ കാലയളവിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 144200 രൂപ മുതല്‍ 218200 രൂപ വരെ പ്രതിമാസം ശമ്പളം നല്‍കും. ഏഴാം സി പി സി പ്രകാരം സര്‍ക്കാര്‍ അനുസരിച്ച് ഡി എ, എച്ച് ആര്‍ എ തുടങ്ങിയ അലവന്‍സുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ഉദ്യോഗാര്‍ത്ഥിക്ക് ഒരു അംഗീകൃത സര്‍വ്വകലാശാല / സ്ഥാപനത്തില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ / ഇക്കണോമിക്‌സ് / കൊമേഴ്‌സ് / എഞ്ചിനീയറിംഗ് / നിയമം / ശാസ്ത്രം / ഹ്യുമാനിറ്റീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ / ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ അംഗത്വം ഉണ്ടായിരിക്കണം.

Job News

കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ ആവശ്യമായ അനുഭവപരിചയം ഉണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ലെവല്‍-14-ല്‍ തത്തുല്യ തസ്തികയില്‍ സ്ഥിരമായി പ്രവര്‍ത്തിച്ച ആളായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് ശമ്പള ലെവല്‍-13 ല്‍ നാല് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് ഗ്രൂപ്പ് 'എ'യില്‍ 17 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുകയും കുറഞ്ഞത് നാല് വര്‍ഷത്തേക്ക് പേ ലെവല്‍ - 13 തസ്തികയില്‍ ജോലി ചെയ്യുകയും വേണം. സന്നദ്ധരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കുകയും പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ സാക്ഷ്യപ്പെടുത്തിയ ഹാര്‍ഡ് കോപ്പി ആവശ്യമായ രേഖകള്‍ സഹിതം സെപ്തംബര്‍ ഒമ്പതിന് മുമ്പ് താഴെ തന്നിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കുകയും ചെയ്യാം.

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ കൃത്യമായി പൂരിപ്പിച്ച പ്രിന്റ് ഔട്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എസിആര്‍എസ്/എപിഎആറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിജിലന്‍സ്/ഡിസിപ്ലിനറി ക്ലിയറന്‍സ്, കേഡര്‍ ക്ലിയറന്‍സ് എന്നിവ സീനിയര്‍ റിസര്‍ച്ച് ഓഫീസറുടെ പക്കല്‍ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, വേള്‍ഡ് ട്രേഡ് സെന്റര്‍, ആറാം നില, ടവര്‍- എഫ്, നൗറോജി നഗര്‍, ന്യൂഡല്‍ഹി-110029

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+