ട്രായിയില്‍ പുതിയ തൊഴിലവസരം, ഒരുലക്ഷത്തിനും മുകളില്‍ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റീജിയണല്‍ ഓഫീസില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദിലെ റീജിയണല്‍ ഓഫീസില്‍ ആയിരിക്കും നിയമനം. 2028 മാര്‍ച്ച് 31 വരെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മെട്രിക്സിലെ ലെവല്‍-6-ല്‍ (35400-112400 രൂപ) പ്രതിമാസ ശമ്പളവും കൂടാതെ ഡിഎ, എച്ച്ആര്‍എ തുടങ്ങിയ അലവന്‍സുകളും ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായപരിധി 56 വയസാണ്. കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃതവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്യോഗസ്ഥരോ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

ലെവല്‍-2-ലും അതിനുമുകളിലും 10 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അനുബന്ധ രേഖകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അവസാന തിയതിയായ ഫെബ്രുവരി 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ നിരസിക്കപ്പെടും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ (എ ആന്‍ഡ് പി),
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്),
ആറാം നില, എഫ്-ബ്ലോക്ക്,
NBCC വേള്‍ഡ് ട്രേഡ് സെന്റര്‍, നൗറോജി നഗര്‍, ന്യൂഡല്‍ഹി-110029
ട്രായിയെ കുറിച്ച്
ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷന്‍ വ്യവസായ മേഖലയെ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ്. പാര്‍ലമെന്റ് പാസ്സാക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് 1997 പ്രകാരം 1997 ഫെബ്രുവരി 20 -നാണ് ട്രായ് നിലവില്‍ വന്നത്. ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയിലെ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക നിജപ്പെടുത്താനും, ടെലികോം കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും അധികാരമുള്ള സ്വതന്ത്ര സംഘടനയാണ് ട്രായ്












Click it and Unblock the Notifications