Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രായിയില്‍ രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി നേടാം; ചെയ്യേണ്ടത് ഇത്ര മാത്രം!

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) ഡെപ്യൂട്ടേഷനില്‍ ജോയിന്റ് അഡൈ്വസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 56 വയസ് ആണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 28 ആണ്. തിരഞ്ഞടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7-ാം സിപിസി പ്രകാരം പേ മാട്രിക്‌സില്‍ പേ ലെവല്‍-13-ല്‍ പ്രതിമാസ ശമ്പളം 123100-215900 രൂപയും ലഭിക്കും. കൂടാതെ ഡി എ, എച്ച് ആര്‍ എ തുടങ്ങിയ മറ്റ് അലവന്‍സുകളും ലഭിക്കുന്നതായിരിക്കും.

Job News

ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബിസിനസ് ഇക്കണോമിക്സ് എഞ്ചിനീയറിംഗ് / അഡ്മിനിസ്‌ട്രേഷന്‍ / കൊമേഴ്സ് / സയന്‍സ് / നിയമം / ഹ്യുമാനിറ്റീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം / ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയില്‍ അംഗത്വവും ബന്ധപ്പെട്ട മേഖലയില്‍ ആവശ്യമായ പരിചയവും ഉണ്ടായിരിക്കണം.

ഐടി സിസ്റ്റങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരിചയമുള്ളവരും പി എം പി, എം സി എസ് ഇ, സിസ്‌കോ സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ കൈവശമുള്ളവരുമായ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യതയുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫോമിന്റെ സാക്ഷ്യപ്പെടുത്തിയ ഹാര്‍ഡ് കോപ്പിയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ACRS/APAR കളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, വിജിലന്‍സ് / ഡിസിപ്ലിനറി ക്ലിയറന്‍സും, കേഡര്‍ ക്ലിയറന്‍സും സഹിതം അയയ്ക്കണം.

കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. ലെവല്‍-13 ല്‍ തത്തുല്യമായ തസ്തിക സ്ഥിരമായി വഹിക്കുന്നവരോ ലെവല്‍-12 ല്‍ അഞ്ച് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരോ ഗ്രൂപ്പ് എയില്‍ പന്ത്രണ്ട് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുക, കൂടാതെ ലെവല്‍-12 ല്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഒരു തസ്തിക വഹിക്കുകയോ ചെയ്യുന്നവരായിരിക്കണം.

വിലാസം:

സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ (എ & പി), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, വേള്‍ഡ് ട്രേഡ് സെന്റര്‍, ആറാം നില, ടവര്‍-എഫ്, നൗറോജി നഗര്‍, ന്യൂഡല്‍ഹി-110029.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+