പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ? യുറേനിയം കോര്‍പ്പറേഷനില്‍ നിരവധി ഒഴിവുകള്‍, വേഗം അപേക്ഷിച്ചോ
ജാര്‍ഖണ്ഡിലെ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. മൈനിംഗ് മേറ്റ് - സി, ബ്ലാസ്റ്റര്‍ - ബി, വിന്‍ഡിംഗ് എഞ്ചിന്‍ ഡ്രൈവര്‍ - ബി എന്നീ തസ്തികയിലെ 82 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജിക്ക് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് യു സി ഐ എല്‍.
അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. എഴുത്തു പരീക്ഷ, സ്‌കില്‍ ടെസ്റ്റ് / പേഴ്സണല്‍ ഇന്റര്‍വ്യൂ, ഡോക്യുമെന്റ് പരിശോധന, മെഡിക്കല്‍ പരിശോധന എന്നീ പ്രക്രിയകളിലൂടേയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

മൈനിംഗ് മേറ്റ്-സി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലസ് ടു, മൈനിംഗ് മേറ്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി, പ്രസ്തുത മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യതയും പരിചയവും. പരമാവധി പ്രായപരിധി 35 വയസാണ്. ബ്ലാസ്റ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സിയാണ് യോഗ്യത.
ബ്ലാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്. വിന്‍ഡിംഗ് എന്‍ജിന്‍ ഡ്രൈവര്‍ക്ക് പത്താം ക്ലാസ് യോഗ്യതയും വൈന്‍ഡിംഗ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സിയും വേണം. കൂടാതെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവും അനിവാര്യമാണ്. 32 വയസായിരിക്കണം അപേക്ഷകരുടെ പരമാവധി പ്രായപരിധി.
മൈനിംഗ് മേറ്റ്-സിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 29190 രൂപ മുതല്‍ 45480 രൂപ വരെ ശമ്പളം ലഭിക്കും. ബ്ലാസ്റ്റര്‍-ബി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28790 രൂപ മുതല്‍ 44850 രൂപ വരെ ശമ്പളം ലഭിക്കും. വിന്‍ഡിംഗ് എഞ്ചിന്‍ ഡ്രൈവര്‍ - ബിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28790 രൂപ മുതല്‍ 44850 രൂപ വരെ ശമ്പളം ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരും ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനന തീയതി തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, അനുഭവം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്.












Click it and Unblock the Notifications