ആധാറില്‍ ജോലി ചെയ്യാം.. തുടക്ക ശമ്പളം അരലക്ഷം രൂപയോളം; നിങ്ങള്‍ യോഗ്യരാണോ?
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( ആധാര്‍ ) സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലഖ്നൗവിലെ റീജിയണല്‍ ഓഫീസിലേക്കാണ് സെക്ഷന്‍ ഓഫീസറെ തേടുന്നത്. ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവില്‍ ഒരു ഒഴിവ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. അപേക്ഷകരുടെ പ്രായം 56 വയസില്‍ കൂടാന്‍ പാടില്ല എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ മാതൃ കേഡറില്‍/വകുപ്പില്‍ സ്ഥിരമായി സമാനമായ തസ്തികകള്‍ വഹിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കില്‍ ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സ് ലെവല്‍ 7- ല്‍ മൂന്ന് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് അല്ലെങ്കില്‍ പേ മാട്രിക്‌സ് ലെവല്‍- 6- ല്‍ അഞ്ച് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനം /സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരിക്കണം. അഡ്മിനിസ്‌ട്രേഷന്‍ / ലീഗല്‍ / എസ്റ്റാബ്ലിഷ്മെന്റ് / ഹ്യൂമന്‍ റിസോഴ്‌സസ് / ഫിനാന്‍സ് / അക്കൗണ്ടുകള്‍ / ബഡ്ജറ്റിംഗ് / വിജിലന്‍സ് / സംഭരണം/ആസൂത്രണം, നയം / പ്രോജക്ട് ഇംപ്ലിമെന്റേഷന്‍, മോണിറ്ററിംഗ് / ഇ ഗവേണന്‍സ് മുതലായവയില്‍ അപേക്ഷകര്‍ക്ക് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് പരിതസ്ഥിതിയില്‍ ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന കഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 25 ആണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 47600 മുതല്‍ 151100 രൂപ വരെ പ്രതിമാസ വേതനം ലഭിക്കും.
മുകളില്‍ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ ഫോര്‍മാറ്റ് അനുസരിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ സൂചിപ്പിച്ച വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. അവസാന തീയതിക്ക് ശേഷമോ അപൂര്‍ണ്ണമായ രേഖകള്‍ക്കൊപ്പമോ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
വിലാസം:
ഡയറക്ടര്‍ ( HR),
യുണീക്ക് ഐ ഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( U I D A I ),
റീജിയണല്‍ ഓഫീസ്, മൂന്നാം നില,
ഉത്തര്‍ പ്രദേശ് സമാജ് കല്യാണ്‍ നിര്‍മ്മാന്‍ ബില്‍ഡിംഗ്,
TC-46 / V, വിഭൂതി ഖായ്ദ്,
ഗോമതി നഗര്‍, ലഖ്നൗ 226 010












Click it and Unblock the Notifications