ആധാറില്‍ ജോലി വേണോ? ലക്ഷം രൂപ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ആധാര്‍ ഓഫീസില്‍ ജോലി നേടാന്‍ അവസരം. യുഐഡിഎഐ സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഐഡിഎഐ റീജിയണല്‍ ഓഫീസ് ഗുവാഹത്തിയില്‍ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പരമാവധി പ്രായപരിധി 56 വയസാണ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം.
നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആഗ്രഹമുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കണം.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശമ്പള ലെവല്‍-08 പ്രകാരം 47600 രൂപ മുതല്‍ 151100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയൂ. പാരന്റ് കേഡര്‍/ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ സമാന തസ്തികകള്‍ വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അല്ലെങ്കില്‍ ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സ് ലെവല്‍ 7-ല്‍ മൂന്ന് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരായിരിക്കണം. അഡ്മിനിസ്‌ട്രേഷന്‍, നിയമ/വിഭവ/മാനവവിഭവശേഷി/സംഭരണം, അക്കൗണ്ടുകള്‍/ബജറ്റിംഗ്, വിജിലന്‍സ്/പ്രോക്യുര്‍മെന്റ്, പ്ലാനിംഗ്, പോളിസി/ഇംപ്ലിമെന്റേഷന്‍, മോണിറ്ററിംഗ് ഇ-ഗവണ്‍മെന്റ് മുതലായവയില്‍ പ്രവര്‍ത്തിച്ച പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
ഉദ്യോഗാര്‍ത്ഥിക്ക് കമ്പ്യൂട്ടറൈസ്ഡ് ഓഫീസില്‍ ജോലി ചെയ്യാനുള്ള അടിസ്ഥാന കഴിവുകള്‍ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്തിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 12 ആണ്.
അപേക്ഷാ ഫോം അയക്കേണ്ട വിലാസം:
ഡയറക്ടര്‍ (എച്ച്ആര്‍), ബ്ലോക്ക്-വി, ഫസ്റ്റ്
ഫ്‌ലോര്‍, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്,
ബെല്‍റ്റോള-ബസിസ്ത റോഡ്, ദിസ്പൂര്‍, ഗുവാഹത്തി - 781 006.












Click it and Unblock the Notifications