സംസ്ഥാന സർക്കാരിന് കീഴിൽ ജോലി:45,000 വരെ ശമ്പളം..അപേക്ഷിക്കാം
സിഎംഡിയിൽ പ്രൊജക്ട് എഞ്ചിനിയർ തസ്തികയിൽ ഒഴിവ്. സിവിൽ എഞ്ചിനിയറിംഗിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സ്ട്രക്ചറൽ എഞ്ചിനിയറിംഗ് അല്ലെങ്കിൽ ജിയോ ടെക്നിക്കൽ എഞ്ചിനിയറിംഗ് അല്ലെങ്കിൽ കണ്‍സ്ട്രക്ഷൻ മാനേജ്മെൻ്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
ബിൽഡിംഗ് നിർമ്മാണം, റോഡ് നിർമ്മാണം എന്നിവയിൽ ഡിസൈൻ, സൈറ്റ് സൂപ്പർവിഷൻ, എം-ബുക്ക് റെക്കോഡിംഗ്, ബിൽ തയ്യാറക്കൽ , വെരിഫിക്കേഷൻ എന്നീ മേഖവയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.വിവിധ പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകൾ, ഓട്ടോക്യാഡ് ,പ്രൈസ് എന്നിവയിലും പ്രാവീണ്യം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 മുതൽ 45,000 വരെയാണ് ശമ്പളമായി ലഭിക്കുക. ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രകടത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/10/Notification-Project-Engineer.pdf

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതിയിൽ ജോലി ഒഴിവ്. ട്രെയിനികളെയാണ് നിയമിക്കുക. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിലൂടെയാണ് നിയമനം.
18 മുതൽ 35 വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ, ബി ടെക്, എം ടെക്ക്, എം സി എ എന്നിവയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്, സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെൻ്റേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ വേതനം പതിനായിരം രൂപയാണ് ശമ്പളമായി ലഭിക്കുക.
ഒക്ടോബർ 16 ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് വാക്-ഇൻ ഇൻ്റർവ്യൂ നടത്തുക. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകർ ബന്ധപ്പെട്ട ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495998970


Click it and Unblock the Notifications
