Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്ലിംഗ് എക്‌സിക്യൂട്ടീവ് മുതല്‍ സ്റ്റോർ കം അഡ്മിൻ വരെ: ഇതാ നിരവധി തൊഴില്‍ അവസരങ്ങള്‍

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം.

കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി, റീറ്റെയ്ൽ ബില്ലിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി - യോഗ്യത- ഡിഗ്രി , രണ്ടു വർഷത്തെ പ്രവർത്തി പരിചയം
5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ- യോഗ്യത: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), രണ്ടു വർഷത്തെ പ്രവർത്തി പരിചയം.

job-vaccancy

സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്-യോഗ്യത-പ്ലസ്ടു /ഡിഗ്രി
സ്റ്റോർ കം അഡ്മിൻ-യോഗ്യത: ഡിഗ്രി, ഒരു വർഷത്തെ പ്രവർത്തി പരിചയം. ഈ തസ്തികകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് മൊബിലൈസർ -യോഗ്യത: ഡിഗ്രി /ഐ.ടി.ഐ വെൽഡർ / ഫിറ്റർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം
ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ-യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം.
ഡ്രൈവർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഫോർ വീലർ ലൈസൻസ് . ഈ തസ്തികകളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

സീനിയര്‍ റെഡിഡന്റ് നിയമനം; കൂടിക്കാഴ്ച നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയര്‍ റെഡിഡൻ്റിൻ്റെ മൂന്ന് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (സെപ്തംബര്‍ 26) രാവിലെ 11.30 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി എത്തണം.

വിദ്യാഭ്യാസ യോഗ്യത : ത്വക്ക് രോഗ വിഭാഗത്തില്‍ പി ജി (എംഡി ഡെര്‍മറ്റോളജി) യും ടി സി എം സി രജിസ്‌ട്രേഷനും. പ്രായപരിധി : 36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ നിയമനം വരെയോ മാത്രം.വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന് ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് റസിഡന്റ് ട്യൂട്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12000 രൂപയാണ് പ്രതിമാസ വേതനം.

പെണ്‍കുട്ടികള്‍ക്കുള്ള മഞ്ചേരി പെരുമ്പടപ്പ് വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വനിതകള്‍ക്കാണ് നിയമനം നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കരാർ നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ കരിയർ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് (സിജിപിയു), ഫുൾ ടൈം അസിസ്റ്റന്റായി ജോലിചെയ്യുന്നതിനായി പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം.

യോഗ്യത: അംഗീകൃത ഡിഗ്രി/ഡിപ്ലോമ, അക്കൗണ്ടൻസി, എംഎസ് വേർഡ്, എംഎസ് എക്സൽ, ലെറ്റർ ഡ്രാഫ്റ്റിങ്, ബുക്ക്കീപിങ്, സ്പോക്കൺ ആൻഡ് വെർബൽ ഇംഗ്ലീഷ് എന്നിവയിലുള്ള കഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972780226

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+