ജേണലിസം ഗസ്റ്റ് അധ്യാപക ഒഴിവ്, വനിതാ ഹോംഗാർഡ് റിക്രൂട്ട്‌മെന്റ് : തൊഴിൽ അവസരങ്ങൾ അറിയാം
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ പിജിയും, സെറ്റും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം സപ്തംബര്‍ 20ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. സേവനത്തില്‍ നിന്നും വിരമിച്ച ഹയര്‍ സെക്കണ്ടറി അധ്യാപകരെയും പരിഗണിക്കും. ഫോണ്‍: 0497-2835260.

അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുനലൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലേക്കും കൊല്ലം, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലത്ത് അഞ്ചും ആലപ്പുഴ ഒന്നും ഉള്‍പ്പെടെ ആകെ ആറ് ഒഴിവുകളാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്കാണ് അവസരം.
എസ്. എസ്. എല്‍. സി. പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. പ്രായപരിധി 18നും 35നും ഇടയില്‍. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലന കാലയളവില്‍ പ്രതിമാസം 10,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കൂ.
അപേക്ഷാഫോം കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍ - 0475 2222353, [email protected]
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
വനിതാ ഹോംഗാർഡ് റിക്രൂട്ട്‌മെന്റ്
Recommended Video
കേരള ഹോം ഗാർഡ്‌സ് എറണാകുളം ജില്ലയിൽ വനിതാ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യത പരിശോധനയും കായികക്ഷമതയും പരീക്ഷയും നടത്തും. ആർമി, നേവി, എയർഫോഴ്‌സ്, പാരാമിലിറ്ററി തുടങ്ങിയ സൈനീക-അർദ്ധസൈനീക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35-58 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്..എൽ.സി. എസ് എസ് എൽ സി പാസ്സായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കും. സർക്കാർ സർവ്വീസിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല. പ്രതിദിനം 780 രൂപ ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 10 നകം എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ, അപേക്ഷാ ഫോറം മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. ഫോൺ : 0484 2207710, 9497920154
ജേണലിസം ഗസ്റ്റ് അധ്യാപക ഒഴിവ്
തൃത്താല ഗവ . ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും, വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270353












Click it and Unblock the Notifications