ജൂനിയർ അസോസിയേറ്റ് പ്രിലിമിനറി പരീക്ഷ: ഫലം പ്രഖ്യാപിക്കാൻ ഒരുങ്ങി എസ്ബിഐ
ക്ലാർക്ക് (ജൂനിയർ അസോസിയേറ്റ്) തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയുടെ ഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉടൻ പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ലെ എസ്ബിഐ ക്ലർക്ക് പ്രിലിം ഫലം ഡൗൺലോഡ് ചെയ്യാം. 2022 നവംബർ 12, 19, 20, 25 തീയതികളിലായിരുന്നു പരീക്ഷ. ഒഴിവുകളുടെ എണ്ണം 5486 ആണ്. 54860 ഉദ്യോഗാർത്ഥികളയാണ് മെയിൻ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടും.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം.
ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിനു അർഹത ഉണ്ടാകില്ല.
പ്രത്യേക പുതുക്കൽ www.eemployment.kerala.gov.in വഴി നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2301249.'
ക്ലർക്ക് ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത:
കെമിസ്ട്രി/ വുഡ് സയൻസ്/ ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ
ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. മരം/മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലുള്ള പ്രവർത്തി പരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000/- രൂപ. പ്രായപരിധി 36 വയസ്. പട്ടികജാതി - പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 13ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10 ന് രാവിലെ 11.00 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ. നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650.












Click it and Unblock the Notifications