കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ്‌ ബാങ്ക്‌ ജൂനിയര്‍ എഞ്‌ജിനീയര്‍ തസ്‌തികയില്‍ 48 ഒഴിവുകള്‍;‌അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി 48 ഒഴിവുണ്ട്‌. (രണ്ടിലും 24 വീതം)

കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന സതേണ്‍ സോണിന്‌ കീഴില്‍ 5 (സിവില്‍-3 ഇലക്ട്രിക്കല്‍-2) ഒഴിവുകള്‍
ഓണ്‍ലൈനായി ഫെബ്രുവരി 15വരെ അപേക്ഷിക്കാം.
ശമ്പളം: 13,150-34,990

rbi
യോഗ്യത:
സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65% മാര്‌ക്കോടെ (പട്ടിക വിഭാഗം/അംഗപരിമിതര്‍ക്ക്‌ 55%)ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ 55% മാര്‍ക്കോടെ ( പട്ടികവിഭാഗം/അംഗപരിമിതര്‍ക്ക്‌ 45%) ബിരുദം
ജോലി പരിചയം: ഡിപ്ലോമക്കാര്‍ക്ക്‌ 2 വര്‍ഷവും ബിരുദധാരികള്‍ക്ക്‌ ഒരു വര്‍ഷവും ജോലി പരിചയം വേണം. അല്ലെങ്കില്‍ പബ്ലിക്‌ സെക്ടര്‍ യൂണിറ്റുകളില്‍ ഒരു വര്‍ഷത്തെ ഗ്രാജിവേറ്റ്‌ അപ്രന്‍ിസ്‌ഷിപ്‌ പൂര്‍ത്തിയാക്കണം.
പ്രായം: 2021 ഫെബ്രുവരി ഒന്നിന്‌ 20നും 30നും മധ്യേ ഒബിസിക്കു മൂന്നും പട്ടിക വിഭാഗത്തിന്‌ അഞ്ചും അംഗപരിമിതര്‍ക്ക്‌ പത്ത്‌ വര്‍ഷം ഇളവ്‌.
2021 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയാണ്‌ യോഗ്യത, ജോലി പരിചയം എന്നിവ കണക്കാക്കുക.
തിരഞ്ഞെടുപ്പ്‌: എഴുത്ത്‌ പരീക്ഷ, ലാഗ്വേജ്‌ പ്രൊഫിഷ്യന്‍സി ടെസ്റ്റ്‌( പ്രാദേശിക ഭാഷാ ജ്ഞാനം പരിശോധിക്കാന്‍) എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷ ഫീസ്‌: ഒബിസി വിഭാഗത്തിന്‌ 450 രൂപ. പട്ടിക വിഭാഗം/അംഗപരിമിതര്‍/ വിമുക്തഭടന്‍മാര്‌:50 രൂപ. ഓണ്‍ലൈനില്‍ അടക്കാം.
അപേക്ഷിക്കേണ്ട വിധം: WWW.rbi.org.inഎന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം.
English summary
junior engineer post vacancies in RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X