ജൂനിയർ ഇൻസ്ട്രക്ടർ, വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ; ഇന്നത്തെ തൊഴിൽ അവസരങ്ങൾ അറിയാം
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭിക്കണം.

റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ
സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
കമ്പ്യൂട്ടർ ടെക്നിഷ്യൻ
അഡാക്കിന്റെ (എഡിഎകെ) ഹെഡ് ഓഫീസിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിന് പിജിഡിസിഎ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ യോഗ്യതകളും, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാലിലോ നേരിട്ടോ അഡാക്ക് ഹെഡ് ഓഫീസിൽ 29നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ (on deputation basis) വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.kelsa.nic.in.
ജൂനിയർ ഇൻസ്ട്രക്ടർ - താൽക്കാലിക നിയമനം
തിരുവനന്തപുരം, ചാക്ക ഗവ. ഐ ടി ഐ യിൽ മഷിനിസ്റ്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രിക്ടർ ഒഴിവിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ഒ ബി സി കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയുമാണ് യോഗ്യതകൾ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രിയും വേണം.












Click it and Unblock the Notifications