Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂനിയര്‍ മെഡിക്കല്‍ ഓഫീസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ: തൊഴിൽ അവസരങ്ങൾ അറിയാം

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസിനൊപ്പം കോവിഡ് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചവരായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.

അസിസ്റ്റന്റ് ലൈബ്രേറിയൻ ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള)യിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയൻമാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.

kerala

ഗസ്റ്റ് ലക്ചറർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും [email protected] എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇൻറർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇൻറർവ്യൂ നടത്തി നിയമനം നടത്തും.

ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇൻറർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം. ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 9 വരെ ആശുപത്രി ഓഫീസിലെത്തി അപേക്ഷ നൽകാം. ഇന്റർവ്യൂ 10ന് ഓൺലൈനായി നടത്തും. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന. മൊബൈൽ നമ്പറും ഇ-മെയിലും ബയോഡാറ്റയിൽ ഉണ്ടായിരിക്കണം.

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം

വാക്-ഇൻ-ഇന്റർവ്യൂ

Recommended Video

cmsvideo
    കണ്ടോ ഞങ്ങളുടെ ഓല മണിമാളിക,വിമർശകർക്കെതിരെ പൊട്ടിത്തെറിച്ച് വാവയുടെ പെങ്ങൾ | Oneindia Malayalam

    സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. മാസവേതനം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+