ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍; തൊഴിൽ അവസരങ്ങൾ അറിയാം
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ 9 രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ഹിന്ദുമതത്തിൽപ്പെട്ട സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരും 2021 ജനുവരി ഒന്നിന് 60 വയസ്സിന് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയും ഉള്ളവരായിരിക്കണം. പങ്കെടുക്കുന്നവർ ജാതി, വയസ് യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍ എട്ടിന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

പ്രൊജക്ട് അസിസ്റ്റന്‍റ് അഭിമുഖം
ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 22ന് രാവിലെ 11ന് നടക്കും.
പ്രായം- 18നും 30നും മധ്യേ. യോഗ്യത -മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്, ബിരുദവും ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. അപേക്ഷകള്‍ നവംബര്‍ 19ന് വൈകുന്നേരം നാലിനകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2212261.
അഭിമുഖം 10ന്
ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി (ഒന്ന്), എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്- ഒന്ന്), എച്ച്.എസ്.ടി (അറബിക്- ഒന്ന്) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10ന് രാവിലെ ഒന്‍പതിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9961556940
ഡയാലിസിസ് ടെക്‌നീഷ്യന്‍
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപക്ഷ രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 17നകം സമര്‍പ്പിക്കണം.
ഫോണ്‍: 0477 2253324
നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ അവസരം
Recommended Video
നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് വിഷയത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പരിചയവും/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പരിചയവും/എന്‍.ടി.സിയും നാല് വര്‍ഷത്തെ പരിചയവും/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. എംപ്ലോയ്ബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ എംബിഎ/ബിബിഎയും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിജിഇറ്റിയില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചിട്ടുള്ള രണ്ടു വര്‍ഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ ഒന്‍പതിന് രാവിലെ 11നും ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് തസ്തികയിലേക്ക് നവംബര്‍ 10ന് രാവിലെ 11നുമാണ് നടക്കുക. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04931 222932.












Click it and Unblock the Notifications